അമിനി(30.10.13): സര്‍വ ശിക്ഷാ അഭിയാനിന്‍റെ ആഭിമുഖ്യത്തില്‍ പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് 5 ദിവസത്തെ അദ്ധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. 26.10.2013 ഉച്ചയ്ക്ക് 02.00 മണിക്ക് സ്ഥലത്തെ പഞ്ചായത്ത് വൈസ് ചെയര്‍പേയ്സണ്‍ ശ്രീ.അബ്ദുല്‍ സലാം പരിപാടി ഉദ്ഘാടനം ചെയ്തു. ശിക്ഷയോട് കൂടിയ ശിക്ഷണമാണ് ലക്ഷദ്വീപിലെ വിദ്ധ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് അനിവാര്യമെന്ന് അദ്ധേഹം ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജി.എസ്.എസ്.എസ് പ്രിന്‍സിപ്പാള്‍ ശ്രീ. സീ.മുഹമ്മദ് ഇഖ്ബാല്‍ സ്വാഗത പ്രസംഗം നടത്തി. ചടങ്ങിന് വിവിധ സ്കൂളുകളിലെ എസ്.എം.സി ചെയര്‍പേയ്സണ്‍മാര്‍, അദ്ധ്യാപകര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഉള്ളടക്കം കുറയ്ക്കുകയും എഴുത്തിനും വായനയ്ക്കും പ്രാധാന്യം നല്കുകയും ചെയ്യുന്ന ഒരു സിലബസാണ് നമുക്കാവശ്യമെന്ന് ശ്രീ.കെ.കെ കാലിദ് മാസ്റ്റര്‍ പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ആവശ്യമായ രീതിയിലുള്ള ബോധവല്ക്കരണ പരിപാടികള്‍ കൂടി എസ്.എസ്.എ സംഘടിപ്പിക്കണമെന്ന് ജെ.ബി.എസ് സൌത്ത് എസ്.എം.സി ചെയര്‍പെയ്സണ്‍ അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങളുടെ റിസോഴ്സ് പേഴ്സണ്‍മാര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്ധ്യാഭ്യാസം (Children's with special need) എന്ന വിഷയത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 30.10.2013 വൈകുന്നേരം 5:00 മണിയൊടെ പരിപാടിക്ക് പരിസമാപ്തി കുറിച്ചു.
വാര്‍ത്തകള്‍ സ്പഷ്ടവും സത്യസന്ധവുമായിരിക്കണം .
ReplyDeletegood
ReplyDeleteഎത്ര ട്രെയിനിംഗ് കൊടുത്താലും ശങ്ങരന്‍ പിന്നെയും തെങ്ങില്‍ തന്നെ
ReplyDeleteഎത്ര ട്രെയിനിംഗ് കൊടുത്താലും ശങ്ങരന്‍ പിന്നെയും തെങ്ങില്‍ തന്നെ
ReplyDeleteഎത്ര ട്രെയിനിംഗ് കൊടുത്താലും ശങ്ങരന്‍ പിന്നെയും തെങ്ങില്‍ തന്നെ
ReplyDelete