കൊച്ചി- വില്ലിങ്ങ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് ഓഫീസിലെ സര്‍ക്കാര്‍ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി പരാതി. കൊച്ചി വാര്‍ഫിലേക്ക് കപ്പല്‍ എത്തിയാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തി നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. ആരും ശ്രദ്ധിക്കുന്നില്ലെന്നത് ഇവരെ ഇതില്‍ നിന്നും പിന്‍ തിരിപ്പിക്കുന്നുമില്ല. ഓഫീസ് സമയങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് പൊതു നിയമം. എന്നാല്‍ ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ബന്ധുക്കളോ ഓഫീസര്‍മാരുടെ ബന്ധുക്കളോ കപ്പലിലെത്തിയാല്‍ ഇറക്കുന്നതിനാണ് ഇവര്‍ എത്തുന്നതെന്നാണ് ദ്വീപ് ഡയറിക്ക് കിട്ടിയ റിപ്പോര്‍ട്ട്.ശ്രീ.ചമന്‍ലാല്‍.IAS, ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ജിലുണ്ടായിരുന്ന സമയത്ത് ഓഫീസ് സമയത്തിന് ശേഷം കവരത്തിയില്‍ ഒരു ഓഫീസ് വാഹനം പോലും ഓടിയിരുന്നില്ല. (അന്വേഷണം തുടരും)

Media ilatha dweepukark dweepdairy thuna..
ReplyDelete