പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

അമിനിയിലും സംഘര്‍ഷാവസ്ഥ-ഉദ്യോഗസ്ഥ ഭരണം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു.



അമിനി(14/10/2013): വീടിന്‍റെ ടെറസില്‍ നിന്ന് വീണ് ഗുരുതരമായി രുക്കേറ്റ വീട്ടമ്മ ചികില്‍സ കിട്ടാതെ അവശനിലയില്‍. മെഡിക്കല്‍ ഓഫീസര്‍ വങ്കരയിലേക്ക് അടിയന്തിരമായി എത്തിക്കാന്‍ നിര്‍ദ്ദേശിച്ച രോഗിയും ബന്ധുക്കളും കാത്ത് നിന്നതല്ലാതെ ഹെലി ആംബുലന്‍സ് എത്തിയില്ല എന്ന് ആരോപണം. അവസാനം വൈകി വന്ന ഹെലികോപ്ടര്‍ ഹെലിപാടിന് ചുറ്റും പറന്നിട്ട് കൊച്ചിയിലേക്ക് പറന്നുവത്രെ. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോര്‍ട്ട് അധികാരികള്‍ക്കും കാര്യം മനസിലായില്ല. ഉത്തരവാദിത്വമുള്ളവര്‍ക്ക് കാര്യം പിടികിട്ടിയില്ല എന്ന്‍ മന്‍സിലായപ്പോള്‍ പ്രശ്നം നാട്ടുകാര്‍ ഏറ്റെടുത്തു. പോര്‍ട്ട് അസിസ്റ്റന്‍റിനെ രാത്രി വരെ ഓഫീസില്‍ പൂട്ടിയിട്ടു. ദ്വീപിലെ ഭരണഘടന പാലക  ഉദ്യോഗസ്ഥനായ Sub-Divisional Officer തന്‍റെ ചുമതലകള്‍ കൈമാറാതെ വേറൊരു ദ്വീപിലേക്ക് പോയത്രെ. അതിനാല്‍ ചുമതലയുള്ള  ആളില്ലാതെ മറ്റു നടപടികള്‍ നടത്താന്‍ വിഷമം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ SDO ഓഫീസില്‍ അക്രമാസകതമായി. ഫിസിലെ ഫര്‍ണിച്ചറുകള്‍ക്ക് സാരമായ കേട്പാടുകളുണ്ടായി. സമ്മര്‍ദ്ദ്ത്തിലായ പോര്‍ട്ട് അധികാരികള്‍ തലസ്ഥാനത്തേക്ക് ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി, ഹെലികോപ്റ്റര്‍ പറത്തി അമിനി എത്തിയപ്പോള്‍ ഹെലിപാഡില്‍ ആരേയും കണ്ടില്ലത്രെ. വാര്‍ത്തയിലെ നിജസ്ഥിതി അറിയാന്‍ ദ്വീപ് ഡയറി അധിക്യതര്‍ കവരത്തിയിലേക്ക് ബന്ധപ്പെട്ടപ്പോള്‍ കിട്ടിയത് ഇങ്ങനെ:-
അഗത്തിയില്‍ നിന്നും ഒരു രോഗിയേയും കൊണ്ട് കൊച്ചിയിലേക്ക് പോകുവാന്‍ നില്‍ക്കുമ്പോയാണ് അമിനിയില്‍ നിന്നും മെഡിക്കല്‍ എമര്‍ജന്‍സിയുടെ അറിയിപ്പ് കിട്ടിയത് അപ്പോയത്തേക്കും സമയം 4 മണിയോളം ആയിരുന്നു. കൂടാതെ കാലാവസ്ഥ മുന്നറിയിപ്പും ഉണ്ടായിരുന്നു. അമിനി വഴി പറന്നാല്‍ കൊച്ചി എത്താനുള്ള ഫ്യുവല്‍(ഇന്ധനം) ഉണ്ടാകുമോ എന്നും സംശയിച്ചു. രാത്രി പറക്കാനുള്ള അനുവാദവുമില്ല. അതിനാല്‍ ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കാം എന്ന തീരുമാനമത്രേ ബന്ധപ്പെട്ടവര്‍ എടുത്തത്... 

അമിനിയിലെ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സ്ഥലത്തെ ക്രമസമാധാന നില തകിടം മറിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഗത്തിയിലും ക്രമസമാധാനം തകര്‍ത്തത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ്. ക്യത്യനിര്‍വ്വഹണത്തില്‍ ഭംഗം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ പൊതുമുതല്‍ നശിപ്പിച്ച, സമരത്തിന് നേത്യത്വം വഹിച്ചവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

ദിവസങ്ങള്‍ക്ക് മുമ്പ് അമിനി സീനിയര്‍ സെക്കണ്ടറി സ്കൂള്‍ അസിസ്റ്റന്‍ഡ് ഹെഡ്മാസ്റ്ററായിരുന്ന ശൈഖ്കോയ മാസ്റ്ററുടെ മരണത്തിനും ഹെലികോപ്റ്റര്‍ ഒരു കാരണമായന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ശൈഖ്കോയ മാസ്റ്ററെ ഇവാക്വേറ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് കാര്യമായ ശാരീരിക അസ്വാസ്യത ഇല്ലായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കയറ്റിയ ഹെലികോപ്റ്റര്‍ വേറൊരു രോഗിയെ എടുക്കാനായി മിനിക്കോയിലേക്ക് പറന്നു. അവിടേ നിന്ന് കൊച്ചിയിലെത്തിയപ്പോഴേക്കും രാത്രി 8 മണിയോടരുത്തിരുന്നു. 2 മണിക്കൂര്‍ യാത്ര ചെയ്യേണ്ട സ്ഥലത്ത് ഇരട്ടി സമയമെടുത്താണ് കൊച്ചിയിലെത്തിയത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില തകരാരിലാകുകയായിരുന്നു. ശൈഖ് കോയ മാസ്റ്ററെ ഇവാക്വേറ്റ് ചെയ്ത ദിവസം രാവിലെ 10 മണിയോടെ ഹെലികോപ്റ്റര്‍ എത്തുമെന്നായിരുന്നു വിവരം. പക്ഷെ ഹെലികോപ്റ്റര്‍ അമിനി എത്തുമ്പോഴേക്കും വൈകുന്നേരം 4 മണിയായിരുന്നു. രോഗികള്‍ക്കായി (ആമ്പുലന്‍സായി) പറക്കുന്ന ഹെലികോപ്റ്റര്‍ രോഗികള്‍കളേക്കാളും പ്രാധാന്യം അഗത്തിക്ക് സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് കൊടുക്കുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ കാര്യങ്ങള്‍ കാണിച്ച് അമിനി ദ്വീപിലെ വിവിധ സംഘടനകള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും മിനിസ്ടിക്കും പരാതിനല്‍കിയിട്ടുമുണ്ട്. തന്നെയുമല്ല അഗത്തി എയര്‍ലൈന്‍സ് വഴി വരുന്ന യാത്രക്കാര്‍ക്ക് കവരത്തി വരെ മാത്രമേ ഹെലികോപ്റ്റര്‍ സേവനം ലഭിക്കുന്നുവെന്നും മറ്റദ്വീപുകാര്‍ നോക്കുകുത്തികളാവുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

3 comments:

  1. dweep janagal 4kali mrugangalayadu kondanu idhupooleyulla sambavangal undavunnad. manushynanenkil idhokke sambavikkillairunnu. unaruka pravarthikkuka aavashyamullath labhyamakkuka.

    ReplyDelete
  2. പണ്ടത്തെ ശങ്കരന്‍ ഇപ്പോഴും അവിടെ തന്നെ

    ReplyDelete
  3. divasam kazhiyum thorum purogamikkukayanu yella sthalavum....pakshe DWEEP ... is going backward.....Parayumbol yella sawkariyavum
    undu ...Dweepukarku upagarikunnillanu maathram...........

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.