പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

എല്‍.എസ്.എ യുടെ പ്രസ്ഥാവനക്കെതിരെ എന്‍.എസ്.യു.ഐ രംഗത്ത്




കോഴിക്കോട്(15.10.13):- വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ എല്‍.എസ്.എ തങ്ങളുടെ പിന്തുണ ഫൈസലിനാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വന്നത് തികച്ചും ഉളുപ്പില്ലായ്മയാണെന്ന് എന്‍.എസ്.യു.ഐ ലക്ഷദ്വീപ് സ്റേറ്റ് പ്രസിഡന്റ് ശംസീര്‍ അന്‍സാരിഖാന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. ഇത് വരെ ലക്ഷദ്വീപ് രാഷ്ട്രീയ ചരിത്രത്തില്‍ എന്‍.എസ്.യു.- എല്‍.എസ്.എ വിഭജിച്ചതിന് ശേഷം ഒരിക്കല്‍ പോലും എല്‍.എസ്.എ കോണ്‍ഗ്രസ്സ് വിരുദ്ധ ചേരിക്കല്ലാതെ തങ്ങളുടെ പിന്തുണ കൊടുത്തിട്ടില്ല. എന്നിരിക്കെ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്കാണ് തങ്ങളുടെ പിന്തുണ എന്ന് പ്രത്ത്യേകം പറയേണ്ട ആവശ്യമില്ല. ആ പ്രസ്താവ ഒരു കബളിപ്പിക്കലാണ്. 21 ആവശ്യങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ടാണ് തങ്ങള്‍ ഫൈസലിനെ പിന്തുണക്കുന്നതെന്ന വാദം തീര്‍ത്തും ഏക പക്ഷീയമാണ്. പൊതു നന്മ ലക്ഷ്യം വെക്കുന്ന ഒരു പ്രസ്ഥാമാണെങ്കില്‍ ഈ 21  ആവശ്യങ്ങള്‍ പൊതു മധ്യത്തില്‍ വെക്കുകയും ദ്വീപിലെ മറ്റ് പാര്‍ട്ടികളുടെ പരിഹാര നിര്‍ദ്ധേശങ്ങള്‍ക്കൂടി പരിഗണിച്ച് കൊണ്ടാവണമായിരുന്നു, ആരെ പിന്തുണക്കണമെന്ന തീരുമാത്തില്‍ എത്തേണ്ടത്. എന്‍.എസ്.യു.ഐ കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നത് കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘട എന്നുള്ള നിലക്കാണ്. ഞങ്ങള്‍ക്ക് കബളിപ്പിക്കുന്ന സ്വഭാവമില്ല എന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. .

2 comments:

  1. Harthal hamdulla 'k shappott tharram mansillaaaaaaaaaaaaa.....! Jai Mr Dr Koya ...Jai LSA.

    ReplyDelete
  2. lsa yude irattathapp. perinu vendi maathram oru 'swathanthra vidyarthi prasthanam

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.