ലക്ഷദ്വീപ്
പാര്‍ലമെന്റ് മെമ്പറും വരുന്ന
ലോക സഭാ തിരഞ്ഞെടുപ്പില്‍
നിയുക്ത കോണ്‍ഗ്രസ്സ്
സ്ഥാനാര്‍ത്ഥിയുമായ അഡ്വക്കേറ്റ്
ഹംദുള്ളാ സഈദുമായി ഉള്ളത്
പറഞ്ഞാല്‍ എന്ന രാഷ്ട്രീയ
പരിപാടിക്ക് വേണ്ടി ദ്വീപ്
ഡയറി പ്രതിനിധി നടത്തിയ
അഭിമുഖത്തിന്റെ പ്രസക്ത
ഭാഗങ്ങളാണ് ഇവിടെ വായക്കാര്‍ക്കായി
നല്‍കുന്നത്.
ദ്വീപ്
ഡയറി പ്രതിനിധി:
കഴിഞ്ഞുപോയ
നാലര വര്‍ഷക്കാലം ജനങ്ങള്‍
വിലയിരുത്തുകയാണെങ്കില്‍
താങ്കളുടെ രാഷ്ട്രീയ ഭാവി
ഒന്ന് പ്രവചിക്കാമോ?
അഡ്വ.ഹംദുള്ളാ
സഈദ്:
കഴിഞ്ഞ
നാലര വര്‍ഷങ്ങളില്‍
യു.പി.എ.സര്‍ക്കാരും
കോണ്‍ഗ്രസ്സ് പാര്‍ട്ടിയും
വളരെയേറെ പുരോഗമന പ്രവര്‍ത്തങ്ങള്‍
കൊണ്ട് വന്നിട്ടുണ്ട്.
പിന്നെ
ഒരു സ്ഥാനാര്‍ത്ഥി എന്ന
നിലക്കും എം.പി.എന്ന
നിലക്കും എന്റെ പ്രവര്‍ത്തങ്ങളെ
വിലയിരുത്തേണ്ടത് ജനങ്ങളാണ്.
ഞാന്‍
ചെയ്ത കാര്യങ്ങള്‍ അവര്‍
വിലയിരുത്തട്ടേ എന്നാണ്
എനിക്ക് പറയാനുള്ളത്.
ദ്വീപ്
ഡയറി പ്രതിനിധി:
കഴിഞ്ഞ
ലോക സഭാ തിരഞ്ഞെടുപ്പില്‍
താങ്കള്‍ ഇറക്കിയ പ്രകട
പത്രികയില്‍ പറഞ്ഞ ആദ്യത്തെ
40
കാര്യങ്ങള്‍
പോലും ചെയ്യാന്‍ കഴിഞ്ഞില്ല
എന്നൊരാരോപണം ഉണ്ടല്ലോ.
എന്താണ്
യാതാര്‍ത്ഥ്യം?
അഡ്വ.ഹംദുള്ളാ
സഈദ്:
പ്രതിപക്ഷപക്ഷത്തിന്
അങ്ങയെല്ലേ പറയാന്‍ പറ്റുകയുള്ളൂ.
നമ്മള്
എന്ത് ചെയ്താലും അതിലെ കുറ്റവും
കുറവും കണ്ടെത്തുകയാണ് അവര്‍
ചെയ്യുക.
നമ്മള്
ചെയ്ത കാര്യങ്ങള്‍ ഒന്നും
അവര്‍ കാണില്ല.
ചെയ്യാത്ത
കാര്യങ്ങളെ അവര്‍ പറയുകയുള്ളൂ.
അത്
അവരുടെ നിലില്പ്പിന്റെ
കാര്യമാണ്.
നമ്മള്
വന്നതിന് ശേഷം ഗതാഗത മേഖലയില്‍
എത്ര മാറ്റങ്ങള്‍ വന്നു.
ഒരുപാട്
കപ്പലുകള്‍ വന്നിട്ടുണ്ട്,
ബാര്‍ജുകള്‍
വന്നിട്ടുണ്ട്
കൊച്ചിയില്‍ സ്കാനിങ്ങ്
സെന്റര്‍ വന്നിട്ടുണ്ട്.
മംഗലാപുരത്തും
കോഴിക്കോട്ടിലും ഡെഡിക്കേറ്റഡ്
വാര്‍ഫ് പണിയാനുള്ള സംവീധാനങ്ങള്‍
ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍
ദ്വീപ്കാര്‍ മരിച്ച് കഴിഞ്ഞാല്‍
അവരെ അടക്കം ചെയ്യാനുള്ള
ഖബര്സ്ഥാന് ഉണ്ടാക്കാനുള്ള
സ്ഥലം വാങ്ങിച്ചിട്ടുണ്ട്.
ഇങ്ങനെ
ചെയ്ത ഒരുപാട് കാര്യങ്ങള്‍
ഉണ്ടായിട്ടും അതൊന്നും
അവര്‍ക്ക് കാണുന്നില്ലല്ലോ?

പേര് വെളിപ്പെടുത്താത്ത/ ഇ-മെയില്‍ ഐഡി വെളിപ്പെടുത്താത്ത കമന്റുകള്‍ പ്രസിദ്ധീകരിക്കുന്നതല്ല.
ReplyDelete