(രീതി: വേദ പൊരുളാദം...)
മെത്തെ ജഗതലത്തുത്തിടുവാ ചിത്തമില്‍
മത്തിര മറ്റതരത്തൊരു മുത്തിനു കപ്പായേ...
ലങ്കിപ്പൊങ്കിത്തിളങ്കി വിളങ്കും
മുത്തേ നാമായ് നമ്മേ വളര്‍ത്തി ഉയര്‍ത്തി എടുത്തൊരു ഗേഹം
ഉരത്തിടുകില്‍ അത് മതുടെ ഭാരതമാ...
നേതോ മഹാത്മജി പണ്ഡിറ്റ് പന്താ നഹ്റൂജീ
ദാദാഭായ് നവരോജി മാന്യതിലകും ശാസ്ത്രീജീ
ജ്യാദാമഹാത്മക്കള്‍ മൃത്യു വരിച്ചും അടരാടി
സത്യംത്യാഗ മഹിംസ ശാന്തിയുമേന്തി പടവെട്ടി
ഗതിമുട്ടി- ബൃട്ടന്‍ ഞെട്ടി
ഭാരത സുന്തരിയേ പിരിഞ്ഞിട്ട്
മനം പൊട്ടി- ഭാണ്ഢം കെട്ടി
നേടി ഈ ഭാരത് ദേശ് സ്വരാജി
കോടി മഹത്വമെഴും തേജ്വസ്സ്വീ..... (മെത്തെ ജഗതല....)
എന്നും താലോലിക്കും അറബിക്കടലിന്‍ തിരമാല
പാദം തൊട്ട് തലോടും ബഹറുല്‍ ഹിന്ദിന്റലമാല
മിന്നും മഹാന്മാരാല്‍ മാറത്തണിയും മണിമാലാ
ചൂടും ഹിമാലയ കിരികിടം മകുടം തലമേലാ
അതിനാലാ- നിജമാലാ
പുരിയുടെ പെരുമകള്‍ മഹിയതിലങ്ങും
പതിന്മേലാ- ചിതമാലാ
പലജാതി പല മതം അതിനിധം വേഷാ
പലപല ദേശമില്‍ പല കല ഭാഷാ... (മെത്തെ ജഗതല....)
നാനാത്വത്തില്‍ ഏകത്വത്താല്‍ കീര്‍ത്തി പരത്തുന്നേ
ജ്ഞാന കടലിലും ലോകജഗത്തിനെ വെല്ലുന്നേ
കായ്ക കലപല നിലയില്‍ ലോകം കണ്ട് രസിക്കുന്നേ
ലോകച്ചന്തയില്‍ ഭാരത മാലിനി മാറ്റുകള്‍ കൂട്ടുന്നേ
ഏലക്കാ- ജാതിക്കാ
കര്‍ഫ കറാമ്പു മുന്തിരി തേയില
നെല്ലിക്കാ- ഏത്തക്കാ
ഐരും അരി,മല മഞ്ഞള്‍ ചോളം
കുരുമുളകുണ്ടത് മതിവരുവോളം..(മെത്തെ ജഗതല....)
ഗംഗാ യമുനാ കൃഷ്ണാ,കോതാവരി നദി കാവേരി
നംഗാ ഗിരിശിഖരം കിരികിടമുകളില്‍ ഒരു പൂച്ചൂടി
ഹുംഗാല്‍ ഗോള്‍വിന്‍ആസ്റാ ഇതിന്നു പരിക്ക് നിറം മോടീ
പൊങ്കും ജഗ ഗാം പൊതുജമമില്‍ പൂവാടി.
ജകോടി- ജയമാടി
ഇണതുണ ഒത്തിട്ടണിയണിയായി നട
ശതകോടി-പെരുജോഡി
ചോട് മഹാത്മജി ഇന്ദിരതോ
പാടിട് ജൈ-ജൈ- ഭാരത് മാതാ ...(മെത്തെ ജഗതല....)
-കെ.സി.കരീം കില്‍ത്താനി

Grt Mr.Kareem..tks dweepdiary
ReplyDelete