കില്‍ത്താന്‍ (1/10/13): അല്‍ ഇഹ്സാന്‍ എന്റര്‍ പ്രൈസിന്റെ ആഭിമുഖ്യത്തില്‍ ദ്വീപിലെ പാവപ്പെട്ട സ്ത്രീകള്‍ക്കായി 10 ദിവസത്തെ AGP ക്യാമ്പ് സംഘടിപ്പിച്ചു. 30 ഓളം സ്ത്രീകള്‍ ക്യാമ്പില്‍ പങ്കെടുത്തു. നവംബര്‍ 22 ന് ആരംഭിച്ച പരിപാടി വൈസ് ചെയര്‍പേഴ്സണ്‍ ശ്രീ.ആലിമുഹമ്മദ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. SDO ശ്രീ.സൈദ് മുഹമ്മദ്കോയ അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് 10 ദിവസങ്ങളിലായി നടന്ന സ്വയം തൊഴില്‍, ആരോഗ്യം, നിയമങ്ങളും സ്ത്രീകളും തുടങ്ങിയ വിഷയങ്ങളില്‍ സെമനാറും ചര്‍ച്ചകളും സംഘടിപ്പിച്ചു. സമാപന ദിവസമായ ഇന്ന് ബര്‍ക്കത്ത് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ Dr.അബ്ദുല്‍ ഗഫൂര്‍, കെ.വി.കെ മൃഗങ്ങളെ ഇണക്കി വളര്‍ത്തുന്നതിനെക്കുറിച്ച് ക്ലാസ്സെടുത്തു. അല്‍ ഇഹ്സാന്‍ സെക്രട്ടറി കുന്നി സീതിക്കോയ പരിപാടിക്ക് സ്വാഗതവും ജോ.സെക്രട്ടറി അലിഖാന്‍ നന്ദിയും പറഞ്ഞു. ലക്ഷദ്വീപ് സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ ധനസഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.