പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

വെള്ളി ആഴ്ച ജുമുഅ കിട്ടില്ലെന്ന ആശങ്കയില്‍ ഹാജിമാര്‍

കല്‍പേനി(2/10/13): കല്‍പേനി, കവരത്തി ദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ 3 ാം തിയതി ഇവിടെ എത്തുന്ന MV.അമിനിദ്വീവി കപ്പലിലാണ് കയറുന്നത്. പ്രോഗ്രാം പ്രകാരം രാവിലെ 9 ന് കല്‍പേനിയും വൈകുന്നേരം 4 ന് കവരത്തിയുമാണ്. എന്നാല്‍ കവരത്തിയില്‍ നിന്ന് വൈകുന്നേരം 6 മണിയോടെ പുറപ്പെടുന്ന കപ്പല്‍ പിറ്റേദിവസം രാവിലെ 10 മണിയോടെയാണ് ബേപ്പൂരിലെത്തുക. കപ്പല്‍ എത്തുന്ന ഈ ദിവസം വെള്ളിഴായ്ച ആയതിനാല്‍ ജുമുഅ കിട്ടുമോ എന്ന ആശങ്കയിലാണ് ഹാജിമാര്‍. മറിച്ച് കപ്പലിന്റെ പ്രോഗ്രാം കവരത്തി വഴി കല്‍പേനിയിലേക്കാണെങ്കില്‍ ഇത് രാവിലെ 7 മണിയോടെ ബേപ്പൂരിലെത്താനാകും. പ്രോഗ്രാം ഈ രീതിക്ക് മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കല്‍പേനിയില്‍ നിന്ന് DYFI പ്രവര്‍ത്തകരടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും അധികാരികള്‍ കൈക്കൊണ്ടില്ല. ഹാജ്ജാജികള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെന്നു ന്യായമാണ് പോര്‍ട്ടിലെ ഒരു അധികാരി ഇതിന് മറുപടിയായി പറഞ്ഞതെന്ന് DYFI ലക്ഷദ്വീപ് ജില്ലാസെക്രട്ടറി ശ്രീ.മുസ്ലിംഖാന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.