കടമത്ത്- കടമത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിലും, ആന്ത്രോത്ത് പി.എം.സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സെന്ററിലും നടന്ന 2013-14 വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടിക്കൊണ്ട് NSUI ചരിത്ര നേട്ടം സൃഷ്ടിച്ചു.
വിദ്യാര്‍ത്ഥി പ്രശ്ന പരിഹാരത്തില്‍ എന്നും മുന്നിലുള്ള NSUI പ്രവര്‍ത്തനങ്ങള്‍ ഒന്ന് കൂടു ശക്തപ്പെടുത്തുമെന്നും പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ ദ്വീപ്ഡയറിയോട് പറഞ്ഞു.കൂടാതെ NSUI യുടെ ഈ ചരിത്ര നേട്ടത്തിന് സഹായിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനവും അറിയിച്ചു.
NSUI യുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ.രോഹിത് ചൗദരി വിജയികള്‍ക്ക് അനുമോദന സന്തേശമയച്ചതായി ഭാരവാഹികള്‍ അറിയിച്ചു.


Enth kashtam NSUI te kail Ayal College union
ReplyDelete