പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

CBSE പരീക്ഷ വീണ്ടും മാറ്റി

കവരത്തി- ഈ മാസം 17 ന് മലയാളം മീഡിയം പരീക്ഷയോടൊപ്പം 1 മുതല്‍ 10 വരെ ക്ലാസ്സിലേക്കുള്ള CBSE പരീക്ഷകളും നടത്തുമെന്ന് വിദ്യാഭ്യാസ ഡയരക്ടറേറ്റ് അറിയിച്ചിരുന്നു. എന്നാല്‍ ചില രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പാഠഭാഗം തീര്‍ന്നില്ല എന്ന പരാതി പരിഗണിച്ച് ഡയരക്ടറേറ്റ് ഉത്തരവ് വീണ്ടും പു‌തുക്കിയിറക്കി. ഇതില്‍ പാഠഭാഗം തീരാത്ത ദ്വീപുകളില്‍ CBSE 9 ഉം 10 ഉം ക്ലാസ്സുകളിലെ SA1(ഒന്നാം സെമസ്റ്റര്‍ പരീക്ഷ) ഒക്ടോബര്‍ 12 ന് മുമ്പ് തീരത്തക്ക രീതിയില്‍ നടത്താവുന്നതാണെന്നാണ് പറയുന്നത്. അതേ പോലെ ഈ മാസം 30 ന് +1 ഇംപ്രൂവ് മെന്റ് പരീക്ഷ നടക്കുന്നതിനാല്‍ +2 വിദ്യാര്‍ത്ഥികളുടെ First Term പരീക്ഷകള്‍ മാറ്റിവെക്കാവുന്നതാണെന്നും വിദ്യാഭ്യാസ ഡയരക്ടറിന്റെ ഉത്തരവില്‍ പറയുന്നു. ഏതായാലും CBSE ഈ വര്‍ഷം പത്താം ക്ലാസ്സില്‍ എത്തിയത്കൊണ്ട് ഇത്തരം ഉത്തരവുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരേ പോലെ ആശങ്കയിലാണ്. അടുത്ത വര്‍ഷം മുതല്‍ ഈ ആശങ്കകള്‍ മാറുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.