പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

നവോദയ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് സാഹിത്യ പുരസ്കാരം

കാഞ്ഞങ്ങാട്: മലയാള സാഹിത്യത്തിലെ നവാഗത പ്രതിഭകള്‍ക്ക്‌ പ്രോത്സാഹനമായി നൽകപ്പെടുന്ന സാരഥി സാഹിത്യപുരസ്കാരത്തിനു ഈ വര്‍ഷം അര്‍ഹനായത്‌ ലക്ഷദ്വീപിലെ സ്കൂള്‍ വിദ്യാർത്ഥി അമിനിദ്വീപുനിവാസിയായ പതിനൊന്നാം ക്ലാസുകാരന്‍ ലുക്മാനുല്‍ ഹക്കീമിനാണു ഈ ചരിത്രനേട്ടം. 2013 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച 'മരതകം' എന്ന കവിതാസമാഹാരമാണു സ്പെഷ്യൽ ജൂറി അവാർഡിനു ലുക്മാനെ അര്‍ഹനാക്കിയത്‌. കാഞ്ഞങ്ങാട്‌ മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍ ഹാളില് , പ്രൗഢഗംഭീരമായ സദസ്സില്‍ വച്ച്‌ സുപ്രസിദ്ധസാഹിത്യകാരന്‍ പ്രൊഫസര്‍ മേലത്ത്‌ ചന്ദ്രശേഖരനില്‍ നിന്ന് അവാര്‍ഡ്‌ ഏറ്റുവാങ്ങിയപ്പോള്‍ അത്‌ ലക്ഷദ്വീപിലെ മലയാളസാഹിത്യരംഗത്തിനു തന്നെ അഭിമാനനിമിഷമായി മാറി. അമിനിദ്വീപില്‍ ഫിഷറീസ്‌ ഇന്‍സ്പെക്റ്ററായിരുന്ന സൈദ്‌ കോയയുടെയും ഉമ്മത്തമീമിന്റെയും മകനാണു ലുക്മാനുല്‍ ഹക്കീം.  മിനിക്കോയ്‌ ജവഹര്‍ നവോദയ വിദ്യാലയത്തിലെ +1 സയന്‍സ്‌ വിദ്യാര്‍ഥി. ഏക സഹോദരി ലുബൈബ അമിനിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി . 

1 comment:

  1. His father worked as a fisheries teacher

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.