പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ദ്വീപ് രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക്



ലോകസഭാ തിരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയതോടെ ദ്വീപു രാഷ്ട്രീയത്തിനും ചൂട് പിടിച്ച് തുടങ്ങി. രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളും പ്രചരണ തന്ത്രങ്ങളും മെനയാനുള്ള കൂടിയാലോചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ദ്വീപിലെ പ്രമുഖ ദ്വീപുകളിലൊന്നായ ആന്ത്രോത്തില്‍ നിന്ന് 3 സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിരിക്കുമ്പോള്‍ ഇലക്ഷന്‍ വീറും വാശിയും വരുമെന്ന് ഉറപ്പിക്കാം.
    ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിലവില്‍ ലക്ഷദ്വീപ് എം.പി.അഡ്വ.ഹംദുള്ളാ സഈദ് തന്നെയായിരിക്കും എന്നതില്‍ തര്‍ക്കമില്ല. എന്‍.സി.പി സ്ഥാനാര്‍ത്ഥിയെയും ഏറെക്കുറെ ഉറപ്പിക്കാം. ആന്തോത്ത് ദ്വീപുകാരനായ ശ്രീ. പടിപ്പുര മുഹമ്മദ് ഫൈസലായിരിക്കാനാണ് ഏറെ സാധ്യത. ദ്വീപില്‍ പുതുതായി രൂപീകരിച്ച സമാജ് വാദി പാര്‍ട്ടി തങ്ങളുടെ ശക്തി തെളിയിക്കാന്‍ ആന്ത്രോത്ത് സ്വദേശിയായ ശ്രീ.കോമളം കോയയെ രാഷ്ട്രീയ ഗോദയിലേക്ക് ഇറക്കാന്‍ തീരുമാനിച്ച് കഴിഞ്ഞു. സി.പി.എം സ്ഥാനാര്‍ത്ഥിയായി മിനിക്കോയി സ്വദേശി ഡോ.മുനീര്‍ രംഗത്ത് വരാനുള്ള തീരുമാത്തിലേക്ക് എത്തീട്ടുണ്ടെന്നാണ് വിശ്വസീയമായ റിപ്പോര്‍ട്ട്. സി.പി.ഐ.യും അവരുടെ പാര്‍ട്ടി സെക്രട്ടറി സി.ടി.നജ്മുദ്ധീനെയോ അല്ലെങ്കില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി എന്ന നിലക്കും ആലോചിച്ച് തുടങ്ങീട്ടുണ്ട്. ബി.ജെ.പി തങ്ങളുടെ സ്ഥിരം സ്ഥാര്‍ത്നാഥിയായ ഡോ.മുത്ത്കോയാ തന്നെ രംഗത്തിറക്കാനുള്ള ആലോചനയിലാണ്.
    ദ്വീപു രാഷ്ട്രീയം രൂപപ്പെട്ടത് മുതലുള്ള സ്ഥിരം തിരഞ്ഞെടുപ്പ് സമവായങ്ങളും കോമ്പ്കോര്‍ക്കലുകളും ഉപേക്ഷിച്ച് പുതിയ കഴിവഴികളിലൂടെ സഞ്ചരിക്കാനുളള അടി ഒഴുക്കുകളാണ് തെളിഞ്ഞ് വരുന്നത്. സഈദ് സാഹിബും ഡോക്ടര്‍ മുഹമ്മദ്കോയ സാഹിബും നിറഞ്ഞ് നിന്ന ദ്വീപു രാഷ്ട്രീയം ഇന്ന് ന്യൂ ജനറേഷന്‍ സിനിമപോലെ പുത്തന്‍ ആശയവും വ്യക്തികളും തമ്മിലുള്ള മത്സരങ്ങളുമായി രൂപം മാറുകയാണ്.
     ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത് മുഖവിലക്കെടുക്കുന്നില്ല എന്നൊക്കെയുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പരാതികള്‍ക്കിടയിലേക്കാണ് ഹംദുള്ളാ സഈദ് മത്സരത്തിനൊരുങ്ങുന്നത്. കാച്ചി ഉയര്‍ത്തിയ ഭീഷണികള്‍ക്ക് പുല്ല് വിലകല്‍പ്പിക്കാത്ത ഹംദുള്ളക്ക് ദ്വീപിലെ നിക്ഷ്പക്ഷമതികളുടെ മസ്സിന്റെ അംഗീകാരമുണ്ട്. എന്നാല്‍ വിജയം വോട്ട് രാഷ്ട്രീയമായി പരിഗണിക്കുമ്പോള്‍ കാച്ചിയുടെ ആളുകളും പണവും നിക്ഷപക്ഷമതികളുടെ മനസ്സിനെ മറികടന്ന് കൂടാതില്ല. ആന്ത്രോത്ത് ദ്വീപില്‍ നിന്ന് തന്നെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നാല്‍ അവിടത്തെ വോട്ട് വിഭചനത്തിന്റെ ഘടകം പ്രാദേശിക അടി ഒഴുക്കുകളായാല്‍ വിജയപ്രതീക്ഷയില്‍ മങ്ങലേറ്റുകൂടായ്കയില്ല.
        മുഹമ്മദ് ഫൈസല്‍ എന്‍.സി.പി.സ്ഥാനാര്‍ത്ഥിയായി രംഗ പ്രവേശം ചെയ്യുന്നതോടെ മത്സരത്തിന് ചൂടും ചൂരും വരും എന്ന കാര്യത്തില്‍ സംശയമില്ല. ഇടത് പക്ഷ കക്ഷികളുടെ സാന്നിദ്ധ്യം ആശയ സംവാദത്തിന് കാരണമാകും എന്നല്ലാതെ വോട്ട് വിഭജത്തില്‍ സ്വാധീനമുണ്ടാക്കാന്‍ സാധ്യത കുറവായിരിക്കും. ഈ തിരഞ്ഞെടുപ്പ് ലക്ഷദ്വീപിലെ രാഷ്ടീയ രംഗങ്ങളിലും ആശയഗതികളിലും മാറ്റം വരുത്തുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് തര്‍ക്കമില്ല.

ദ്വീപ് ഡയറിയുടെ ലോകസഭാ രാഷ്ട്രീയ നിരീക്ഷണം തുടരും....

2 comments:

  1. Nothing to change in Lakshadweep.The development of islands is going to backward.The giant politician and so called prominent parliamentarian, minister, deputy speaker ruled dweep more than 37 years.Today also Androth (native place of former cabinet minister and sitting MP)people crying to ensure supply of essential commodities. It is learnt that society at androth short of rice even though FCI rice godown situated at androth. In all state govt issuing open market rice to their people during festival season. But lakshadweep people denied this facility during Ramzan(for fithr sakath) and Meeladushareef(moulood) due to shortage of sufficient stock of rice.Now the market rate of copra goes to 5700/-.Why leaders not thinking to sell the copra of farmers to open market to get maximum benefit to farmers. I understood that copra procured during May 2013 still keeping in calicut godown.The support price is only 5250/- If LCMF sell this copra in open market, farmers will get Rs 500/- benefit per quintal copra. LCMF is ruling by Rafeeque of androth islands who belongs to Congress party.Now the Three candidate coming from androth. Is they ready to unite to solve the problem of farmers to sell copra in open market? -- Badaruddin , Androth

    ReplyDelete
  2. No ration rice is needed for zakkath and meelad.. ration comodity is to be supplied only to the beneficiaries even it spoiled due to over stoke. Dont temp anybody to issue rations without ration card...
    I congratulate dweep diary in expresion of their openion openly.. keep it up and try to improvise ---babu androth

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.