കവരത്തി- MV.കവരത്തി കപ്പലില്‍ അനധികൃതമായി കടത്തിയ ഇറച്ചി പിടിച്ചു. CPM സ്റ്റേറ്റ് സെക്രട്ടറി ശ്രീ.ലുഖ്മാനുല്‍ ഹഖീമിന്റെ നേതൃത്വത്തലുള്ള ഇടപെടലൂടേയാണ് സംഭവം പുറത്തായത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ദ്വീപിലേക്ക് ഇറച്ചി കയറ്റുന്നത് അധികൃതര്‍ നിരോധിച്ചിരുന്നു. എന്നാല്‍ സ്പോര്‍ടസ് അധികൃതര്‍ വഴി ഉന്നതര്‍ക്ക് മുടങ്ങാതെ ഇറച്ചിലഭിച്ച് കൊണ്ടിരിന്നു.ഇവിടെ സാധരണക്കാര്‍ തഴയപ്പെടുകയും നിയമം നോക്കുകുത്തിയാവുകയും ചെയ്യുന്നു.
രണ്ട് ദിവസം മുമ്പ് ഇവിടെ എത്തിയ MV.കവരത്തി കപ്പലില്‍ ശ്രീ.ലുഖ്മാനുല്‍ ഹഖീമിന്റെ നേതൃത്വത്തലുള്ള സംഘം പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. മൊത്തം 6 ചാക്കുകളില്‍ 2 എണ്ണം ബില്ലോടു കൂടിയും ബാക്കി 4 ചാക്കുകള്‍ അനധികൃതമായുമാണ് കയറ്റിയത്. സംഭവം വിവാദമായതോടെ പോലീസ് ഇടപെടുകയും സംഭവം സ്ഥിതീകരിക്കുകയും ചെയ്തു. കപ്പല്‍ അധികൃതര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി ശ്രീ.ലുഖ്മാനുല്‍ ഹഖീം ദ്വീപ് ഡയറിയോട് പറഞ്ഞു.

Lakshadweepil palathinum kashtappedunnath Sadaranakkaranu. Erachi avashyathinu ellavarkum labhyamakendath adhikarikalanu.etharathiluude avark kittunnathu kondanu mattullavante avashyangalk avar edapedathath.enthayalum sakhav lukmante edapedal prashamsikkappedendathanu.
ReplyDelete