ബഹുമ്യാരെ അസ്സലാമു അലൈക്കും,ലോകത്തില്‍ മുസ്ളിം സമൂഹത്തിനും അവരുടെ സ്വത്തുക്കള്‍ക്കും വളരെയധികം സുരക്ഷ ലഭിക്കുന്ന മതേതര ജാധിപത്യ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് വഖഫ് സ്വത്തുക്കളുടെയും സ്ഥാപങ്ങളുടെയും സുരക്ഷയ്ക്കും സഹായത്തിനും വേണ്ടി 1995ല്‍ ഇന്ത്യന്‍ വഖഫ് ആക്ട് ശക്തിപ്പെടുത്തിയതും ഇപ്പോള്‍ വീണ്ടും പാര്‍ലിമെന്റ് പുതിയ ബില്ല് പാസാക്കുന്നതും. അതുകൊണ്ട് തന്നെ നമ്മുടെ ഭരണഘട നിര്‍ദ്ദേശിച്ച സ്ഥാപമാണ് ലക്ഷദ്വീപ് സ്റേറ്റ് വഖഫ് ബോര്‍ഡ്. അത്യധികം ഭാരിച്ച ജോലിയാണ് ബോര്‍ഡിനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മുടെ മുസ്ളിം സമൂഹം പൂര്‍വ്വാധികം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
നമ്മുടെ വഖഫ് ബോര്‍ഡില്‍ വളരെയധികം കേസുകള്‍ വന്നുകൊണ്ടിരിക്കുന്നു. നിഷ്പക്ഷമായും നീതിപൂര്‍വ്വകമായും തീര്‍പ്പ് കല്പിക്കുകയാണ് ബോര്‍ഡിന്റെ ചുമതല. അതോടൊപ്പം തന്നെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്.
വഖഫ് സ്ഥാപങ്ങളുടെ മുത്തവല്ലിമാര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ബാധ്യസ്ഥരാണ്. വഖഫ് സ്ഥാപങ്ങള്‍ ഭൂരിപക്ഷവും ഏതെങ്കിലും തറവാടുകള്‍ക്ക് അവകാശപ്പെട്ടതല്ല. കാരണം ലക്ഷദ്വീപിലെ വഖഫ് സ്ഥാപങ്ങളില്‍ വഖഫില്‍ ഔലാദ് ഇത്തില്‍പ്പെട്ട വഖഫ് ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട്തന്നെ കടമകള്‍ നിര്‍വഹിക്കാത്ത മുത്തവല്ലിമാരെ നിയമാനുസൃതം പിരിച്ചു വിടാന്‍ സാധിക്കുന്നതാണ്. അതുപോലെ വഖഫ് സ്വത്തിലുള്ള കയ്യേറ്റം കര്‍ശമായും ഇല്ലാതാക്കുന്നതും Section 54 പ്രകാരം പിടിച്ചെടുക്കുന്നതുമാണ്.
ചില പള്ളികളുടെ സ്വത്തുക്കള്‍ തറവാട്ടുകാര് ഭാഗം വെക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനയുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യരുതെന്നും അല്ലാത്തപക്ഷം കര്‍ശമായ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും ഇതിനാല്‍ മുന്നറിയിപ്പ് തന്നു കൊള്ളുന്നു. മിനിക്കോയ് ദ്വീപില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന കയ്യേറ്റങ്ങളും അതിലുണ്ടാക്കിയ വഹകളും പിടിച്ചെടുത്ത് മുത്തവല്ലി കമ്മിറ്റിയെ ഏല്പിച്ച് കഴിഞ്ഞിരിക്കുന്നു.
ചില പള്ളികളില്‍ മുത്തവല്ലിമാര്‍ അറിയാതെ പിരിവുകള്‍ നടത്തുന്നുവെന്നും അത് മുത്തവല്ലിയെയോ കമ്മിറ്റിയെയോ ഏല്‍പിക്കുന്നില്ലെന്നും പരാതി ലഭിച്ചിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ പഠിച്ചു കൊണ്ടിരിക്കുന്നു. വഖഫ് ബോര്‍ഡിന്റെ കല്പനയ്ക്കെതിരെ സിവില്‍ ട്രിബ്യൂണുകളിലും, ഹൈക്കോടതികളിലും അപ്പീല്‍ ബോധിപ്പിക്കാവുന്നതാണെന്നും അതുകൊണ്ട് ആരും വേവലാതിപ്പെടേണ്ടതില്ലെന്നും ഇതിനാല്‍ അറിയിക്കുന്നു.
വരവ് ചെലവ് കണക്കുകളില്‍ കൃത്രിമം കാണിക്കുന്നതായും ചിലര്‍ NIL സ്റ്റേറ്റമെന്റ് കൊടുക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അങ്ങനെയുള്ള കേസുകള്‍ ഗൌരവമായി എടുക്കുന്നതാണ്. പള്ളിക്കു വേണ്ടി മുത്തവല്ലി ചിലവാക്കുന്ന സംഖ്യയും വരവു കണക്കില്‍ കാണിക്കേണ്ടതാണ്.
പലപ്പോഴായി നോട്ടീസ് അയച്ചിട്ടും മരണപ്പെട്ടവരുടെ പിന്‍ഗാമികള്‍ മുത്തവല്ലി സ്ഥാത്തേക്ക് അപേക്ഷ തന്നിട്ടില്ല. 2013 സെപ്തംബര്‍ 30 ന് മുമ്പ് അപേക്ഷ കിട്ടാത്തപക്ഷം ഏകപക്ഷീയമായി പുതിയ മുത്തവല്ലിമാരെ നിയമിക്കുന്നതാണ്.
മതവിദ്യാര്‍ത്ഥികള്‍ക്കും മൊഴി ചൊല്ലപ്പെട്ട വിധവകള്‍ക്കും കൊടുത്തു വരുന്ന വേത സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുവെങ്കിലും ജപ്രതിനിധികളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സമൂഹത്തിന്റെയും നിസ്സീമമായ പിന്തുണയും സഹായവും ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നു.
ദ്വീപുകളിലെ ഖബര്‍ സ്ഥാനത്തിന്റെ വിഷമം പരിഹരിക്കുന്നതിന്റെ ഭാഗമായി കവരത്തിയിലെ പൊതുശ്മശാം മുസ്ളിങ്ങള്‍ക്കു വേണ്ടി വിഭജിച്ച് പുതുക്കിപ്പണിയുന്നത് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് വിശ്വസിക്കുന്നു.
കൊച്ചിയില്‍ ഏകദേശം 2800 ച.മീറ്റര്‍ സ്ഥലം ദ്വീപുവാസികളുടെ മയ്യിത്ത് ഖബറടക്കാന്‍ പള്ളിക്ക് തൊട്ട് അക്വയര്‍ ചെയ്യുന്നതിന് ബഹുമാപ്പെട്ട അഡ്മിനിസ്ട്രേറ്റര്‍ തത്വത്തില്‍ അംഗീകരിക്കുകയും അതിന്റെ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും ഇതിനാല്‍ അറിയിക്കുന്നു.
സ്ഹേപൂര്വ്വം,
യൂ.സി.കെ.തങ്ങള്‍, ചെയര്മാന്
ലക്ഷദ്വീപ് സ്റ്റേറ്റ് വഖഫ് ബോര്‍ഡ്
ലക്ഷദ്വീപ് സ്റ്റേറ്റ് വഖഫ് ബോര്‍ഡ്
chetlat dweepil tharkathilirikkunna wakf property SKSSF nu theereyuthikodutha wakf board. AP samstha sillabus padippikunna Imadul islam madrassail SKSSF sillabus padippikan othasha chaithkodutha wakf board.wakf boardne dweep karku vishasamilla.minicoyil 5 rupees rent mathram nalkikondu wakf property lease nu kodukkunnu.5 roopaku ippol oru sweets kittumo. SSF karude madrasa,palli enniva pidicheduth SKSSK karku nalkunnathanu wakf boardnte joli.SSF karaya usthadammare Munavvirul islam madrassayil ninnum purathakal wakf board udane utharavu purappeduvikkum. nokkiko- nazir,chetlat
ReplyDeletelakshadweepile wakaf svathinte poorna adhikaram lakshadweep state wakaf bordinanennirike adhukond aarude commentinum adiyaravaikade sathyathinu nere eannum asathyam padavettum sathyam sathyamay mathram munnot povenam ithu samasthayudeum, SKSSF inteyu nethakalum, pandithanmarum jagalku padippichuthanna E paadavam eannum vajaikum ithu. sathyathinupinnil ennum samasthaude nethakalude karamath nilanilkum. ithu SKSSF Chetlat dweepinu vendi. ADHILNIHAD
ReplyDelete