കവരത്തി- ഏറെക്കാലമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന കപ്പല്‍ ടിക്കറ്റ് സ്റ്റാറ്റസ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിന് LSA റീത്ത് സമര്‍പ്പിച്ചു. കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി എല്ലാ ടിക്കറ്റ് കൗണ്ടറുകളുടെ അടുത്ത് സ്ഥാപിച്ചിരിക്കുന്ന ഈ Display ബോര്‍ഡ് ആകെ പ്രവര്‍ത്തിച്ചത് 2 ഓ 3 ഓ മാസം മാത്രമാണ്. ഇതിനെതിരെ നേരത്തെ ദ്വീപ് ഡയറി വാര്‍ത്ത നല്‍കിയിരുന്നു.
ഇതിന് പകരമായി ഓരോ കൗണ്ടറിലും റയില്‍വേ രീതിയിലുള്ള കംപ്യൂട്ടര്‍ സ്ഥാപിച്ചിരുന്നെങ്കില്‍ ഒരുപാട് പൈസ ലാഭിക്കാമായിരുന്നു മാത്രമല്ല ദീര്‍ഘകാലത്തേക്ക് കേട്പറ്റാതെ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. വിലയേറിയ സാധനങ്ങള്‍ വാങ്ങിക്കാനാണ് ഉദ്യോഗസ്ഥ മേലാളന്മാര്‍ക്ക് താല്പര്യം. പക്ഷെ അതിന്റെ മെയിന്റെനന്‍സിന് അവര്‍ക്ക് ഒട്ടും താല്പര്യമില്ല താനും. കാരണം കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ നല്ലൊരു തുക കമ്പനിവക കമ്മീഷനായി ഇവരുടെ പോക്കറ്റിലെത്തുന്നതിനാലാണിത്.
ഓരോ കൗണ്ടറിലും ഒരു ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുടങ്ങുന്നതിനായി LSA അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഉടന്‍ നടപടി പ്രതീക്ഷിക്കുന്നതായും LSACC ദ്വീപ് ഡയറിയോട് പറഞ്ഞു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.