പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

അവസരം തന്നാല്‍ തീര്‍ച്ചയായും മല്‍സരിക്കും : ഡോ.മുഹമ്മദ് സാദിഖ് (ഉള്ളത് പറഞ്ഞാല്‍)






ആദ്യമായി ദീര്‍ഘ കാലം ദ്വീപ് രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന മര്‍ഹൂം ഡോക്ടര്‍ കെ.കെ.മുഹമ്മദ് കോയാന്റെ മകനും എന്‍.സി.പി.നാഷണല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ മുഹമ്മദ് സാദിഖുമായി നടത്തിയ അഭിമുഖം നിങ്ങളുടെ വായനക്കായി.(നിങ്ങളുടെ അഭിപ്രായം കമ്മെന്റിലൂടേയും മെയില്‍ വഴിയും ഫേസ്ബുക്ക് വഴിയും ഞങ്ങളെ അറിയിക്കാം)
ദ്വീപ്ഡയറി പ്രതിനിധി:  ലോകസഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ കേള്‍ക്കാന്‍ തുടങ്ങുന്ന ഒരു സമയമാണിത്. മത്സര രംഗത്തേക്ക് പല പേരുകളും ഉയര്‍ന്ന് വരാന്‍ തുടങ്ങിരിക്കുന്നു. ഡോക്ടര്‍ സാദിഖ് മല്‍സര രംഗത്ത് ഉണ്ടാവുമോ?
 ഡോക്ടര്‍ സാദിഖ്: ഞാനൊരു പാര്‍ട്ടിയുടെ നാഷണല്‍ സെക്രട്ടറിയാണ്. അതിലുപരി ഡോക്ടര്‍ ബമ്പന്റെ മകനെന്നുള്ള നിലക്കും രാഷ്ട്രീയത്തിലും പൊതു പ്രവര്‍ത്തത്തിലും ഞാനുണ്ടായിരുന്നു. കുറേക്കാലം വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. കവരത്തിയില്‍ പാര്‍ട്ടി മീറ്റിംങ്ങ് നടക്കുന്ന അവസരത്തില്‍ പാര്‍ട്ടി പ്രസിഡന്റ് കുന്നാംഗലം ഉവ്വാ മല്‍സരിക്കുകയാണെങ്കില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിത്ത്വത്തില്‍ നിന്നും പിന്‍മാറും എന്ന് പറഞ്ഞിരുന്നു. എന്റെ പേരടക്കം പല പേരുകളും ഉയര്‍ന്ന് വന്നപ്പോള്‍ ഒരു കോര്‍ കമ്മിറ്റിയെ തീരുമാം ഏല്‍പ്പിക്കുകയായിരുന്നു. ഇത് വരെ ആ കോര്‍ക്കമ്മിറ്റിയുടെ ഔദ്യോഗിക തീരുമാം വന്നിട്ടില്ല.

ദ്വീപ്ഡയറി പ്രതിനിധി: താങ്കള്‍ മല്‍സര രംഗത്തുണ്ടാകുമോ എന്നതാണ് ചോദ്യം?
ഡോക്ടര്‍ സാദിഖ് : ഡോക്ടര്‍ മമ്പന്റെ മകന്‍ എന്നുള്ള നിലക്ക് പാര്‍ട്ടി ഒരവസരം തരുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും ഞാന്‍ രംഗത്തുണ്ടവും.
ദ്വീപു ഡയറി പ്രതിനിധി:  കോര്‍ക്കമ്മിറ്റി ഉണ്ടാക്കിയതിന് ശേഷം ശ്രീ.മുഹമ്മദ് ഫൈസല്‍ പലദ്വീപുകളിലും ഒന്നാം ഘട്ട പ്രചരണം എന്നുള്ള നിലക്ക് സന്ദര്‍ശിക്കുകയുണ്ടായി. അപ്പോള്‍ കമ്മിറ്റി തീരുമാം ഫൈസല്‍ക്ക് അനുകൂലമായത് കൊണ്ടല്ലെ ഇങ്ങനെ?
ഡോക്ടര്‍ സാദിഖ് : ഇപ്പോള്‍ കേന്ദ്ര നേതൃത്ത്വത്തിനു വേണ്ടി പ്രഭുല്‍ പട്ടേല്‍ ഇടപ്പെട്ട് ഇക്കാര്യത്തില്‍ സ്റേറ്റ് എക്സിക്യൂട്ടീവ് വിളിച്ച് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ മീറ്റിംങ്ങ് കഴിഞ്ഞാലെ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളു.
 
ദ്വീപ്ഡയറി പ്രതിനിധി: ഈ സ്റേറ്റ് എക്സിക്യൂട്ടീവില്‍ താങ്കള്‍ക്ക് വിശ്വാസമുണ്ടോ?
ഡോക്ടര്‍ സാദിഖ് : തീര്‍ച്ചയായിട്ടും ഉണ്ട്. പ്രഭുല്‍ പട്ടേല്‍ജിയെ വിളിച്ച് സംസാരിച്ചതിന് ശേഷം എല്ലാ ദ്വീപുകളിലേയും യൂണിറ്റ് പ്രസിഡന്റ്മാരേയും ഞാന്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ഡോക്ടര്‍ ബമ്പന്റെ മകന്‍ എന്ന നിലക്കുള്ള ഒരു പരിഗണയാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

ദ്വീപ്ഡയറി പ്രതിനിധി: ഡോക്ടര്‍ ബമ്പന്റെ മകന്‍ എന്ന അനുകമ്പ ദ്വീപു രാഷ്ട്രീയത്തില്‍ സാധ്യമാവും എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
ഡോക്ടര്‍ സാദിഖ് : തീര്‍ച്ചയായിട്ടും ബമ്പനോട് കൂറുള്ളവരാണ് ദ്വീപു ജങ്ങള്‍.
ദ്വീപ്ഡയറി പ്രതിനിധി:  വര്‍ത്തമാന കാല രാഷ്ട്രീയത്തെ താങ്കള്‍ എങ്ങി വിലയിരുത്തുന്നു?
ഡോക്ടര്‍ സാദിഖ് : ദ്വീപുകളില്‍ ഒരു പോസിറ്റീവ് ഡവലപ്പ്മെന്റായി ഞാന്‍ കാണുന്നത് പഞ്ചായത്തിന് അധികാരം നല്‍കിയതാണ്. പക്ഷെ, ലക്ഷദ്വീപിലെ ഇന്‍ഫ്രാസ്റെക്ച്ചറിലും തൊഴില്‍ മേഖലയിലുമുള്ള പ്രശ്ങ്ങള്‍ പരിഹരിക്കാതെ എന്ത് മാറ്റം വന്നാലും അത് പുരോഗമനമായി കാണാനാവില്ല. നമുക്ക് ഇപ്പോഴും സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്നില്ല. ടിക്കറ്റ് കിട്ടാതെ രോഗികളും വിദ്യാര്‍ത്ഥികളുംവരെ കുടുങ്ങി പോവുന്നു. അടിസ്ഥാ പരമായ മാറ്റങ്ങള്‍ ഡവലെപ്പ് ചെയ്യാതെ എങ്ങി പുരോഗതി ഉണ്ടെന്ന് പറയാനാവും.
 
ദ്വീപ്ഡയറി പ്രതിനിധി: ലക്ഷദ്വീപിലെ പഞ്ചായത്ത് ഭരണം എങ്ങി വിലയിരുത്തുന്നു?
ഡോക്ടര്‍ സാദിഖ് : അഡ്മിനിസ്ട്രേട്ടര്‍ പഞ്ചായത്തിന് വളരെയേറെ അധികാരങ്ങള്‍ അനുവധിച്ചിട്ടുണ്ട്. നല്ല കഴിവും ഭരണനൈപുണ്യവുമുള്ള തോക്കള്‍ ഭരണത്തില്‍ വന്നാലെ ഈ അധികാരങ്ങള്‍ ജങ്ങള്‍ക്ക് ഉപകരിക്കുകയുള്ളു.
 
ദ്വീപ്ഡയറി പ്രതിനിധി: 2009ലെ തിരഞ്ഞെടുപ്പില്‍ ഡോക്ടര്‍ പൂക്കുഞ്ഞിക്കോയയെ തോല്‍പ്പിക്കാനായി താങ്കള്‍ പല ശ്രമങ്ങളും ടത്തീട്ടുണ്ടെന്നാണ് പൊതു സംസാരം. എന്തെങ്കെലും യാതാര്‍ത്ഥ്യമുണ്ടോ?
ഡോക്ടര്‍ സാദിഖ്: ആ തിരഞ്ഞെടുപ്പില്‍ എന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തിന് വേണ്ടി പാര്‍ട്ടിയില്‍ പലരും ശ്രമിച്ചിരുന്നു.പക്ഷെ, അതു നടന്നില്ല. ഡോക്ടര്‍ പൂക്കുഞ്ഞിക്കോയയെ തന്നെ തീരുമാനിച്ചു. ജയിച്ചയാളാണ് ഒരു ചാന്‍സ് കൂടി കൊടുക്കണം എന്ന് പറഞ്ഞു. ഡോക്ടറെ നിര്‍ത്തിയാല്‍ ഉണ്ടാവുന്ന ബദ്ധിമുട്ടുകള്‍ ഞാന്‍ പാര്‍ട്ടിയില്‍ പറഞ്ഞിരുന്നു. ഷെഡ്യൂള്‍ട്രൈബിന്റെ ചില പ്രശ്ങ്ങള്‍,ആന്ത്രോത്ത് വെടിവെപ്പിലെ നഷ്ട പരിഹാരം തുടങ്ങിയ ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. നഷ്ട പരിഹാരം പാര്‍ട്ടി നേരിട്ട് കൊടുത്തു. എസ്.ടി.പ്രശ്നത്തിലും പരിഹാരമുണ്ടായി. അത് പാര്‍ലിമെന്റില്‍ എങ്ങിനെ പാസായി എന്ന് ജങ്ങള്‍ക്കറിയാം.ഞാന്‍ പറഞ്ഞ പ്രശ്ങ്ങള്‍ പരിഹരിച്ചപ്പോള്‍ ഞാന്‍ എല്ലാ ദ്വീപിലും ആത്മാര്‍ത്ഥമായി പ്രചരണം നടത്തി.മൂന്ന് തവണ ദ്വീപുകളിലെല്ലാം പോയ വ്യക്തിയാണ് ഞാന്‍. ആ കിംവദംന്തി കോണ്‍ഗ്രസ്സുകാര്‍ വിടുന്നതാവും. അതില്‍ കാര്യമില്ല.
 
ദ്വീപ്ഡയറി പ്രതിനിധി:  പാര്‍ട്ടിയില്‍ ഒതുക്കാന്‍ പറ്റുന്ന ഒരു വ്യക്തിയാണ് ഡോക്ടര്‍ സാദിഖ് എന്ന് പൊതുവെ ഒരു വിലയിരുത്തല്‍ ഉണ്ട്. എന്താണ് യാതാര്‍ത്ഥ്യം?
ഡോക്ടര്‍ സാദിഖ് : അങ്ങനെ ഞാനും കേട്ടിട്ടുണ്ട്. അങ്ങ അധികാരങ്ങളില്‍ വീഴുന്ന ആളാണെങ്കില്‍  2004 ലും 2009 ലും എനിക്ക് മല്‍സരിക്കാമായിരുന്നു. പല പാര്‍ട്ടിക്കാരും എന്നെ സമീപിച്ചിട്ടുണ്ട്. ഇപ്പോഴും ജതാദളളും മറ്റു പാര്‍ട്ടിക്കാരും എന്നെ വീട്ടില്‍ വന്ന് കണ്ടിട്ടുണ്ട്. പക്ഷെ അതിന് ഞാനൊരു നിലപാട് എടുത്തിട്ടില്ല. പാര്‍ട്ടി എന്നെ നിര്‍ത്താതിരിക്കുമ്പോള്‍ ഒരു റിബലായി രംഗത്ത് വന്ന് പാര്‍ട്ടിയെ തോല്‍പ്പിച്ച് കളയും എന്ന ചിന്താഗതിക്കാരല്ല ഞാന്‍.

ദ്വീപ്ഡയറി പ്രതിനിധി:   ലക്ഷദ്വീപ് രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകാവാന്‍ കഴിയാത്ത ഡോക്ടര്‍ സാദിഖി എങ്ങി പാര്‍ട്ടി പരിഗണിക്കും ?
ഡോക്ടര്‍ സാദിഖ് : പാര്‍ട്ടി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയാ മല്‍സരിപ്പിച്ചത് ഇപ്പറയുന്നതൊന്നും നോക്കീട്ടല്ല. അതിന് മുമ്പ് ഡോക്ടര്‍ ശൈഖ്കോയാ നോമിറ്റ്ചെയ്യുമ്പോള്‍ അദ്ധേഹം കെനിയയിലായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ ഹംദുള്ളാ കൊണ്ടു വന്നത് പ്രവര്‍ത്തി പരിചയം കണ്ടിട്ടല്ല. അത് കൊണ്ടു തന്നെ ജീവിതകാലം ദ്വീപു രാഷ്ട്രീയത്തിന് വേണ്ടി ജീവിച്ച ഡോക്ടര്‍ ബമ്പന്റെ മകന്‍ എന്ന പരിഗണയാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
ദ്വീപ്ഡയറി പ്രതിനിധി:  ഇപ്പോള്‍ നിലവിലുള്ള എന്‍.സി.പി. നേതൃത്ത്വം താങ്കള്‍ക്കെതിരാണ് എന്നൊരു സംസാരമുണ്ട്. എന്താ താങ്കളുടെ പാര്‍ട്ടി താങ്കള്‍ക്കെതിരാണോ?
ഡോക്ടര്‍ സാദിഖ് : അത് നൂറ് ശതമാവും ശരിയല്ല. പക്ഷെ എനിക്കെതിരെയുള്ള ആളുകള്‍ അതിലുണ്ട്. 
ദ്വീപ്ഡയറി പ്രതിനിധി: ഡോക്ടര്‍ കോയാ സാഹിബും സഈദ് സാഹിബും തമ്മിലുള്ള വ്യക്തി ബന്ധമെന്തായിരുന്നു?
ഡോക്ടര്‍ സാദിഖ് : വ്യക്തി പരമായിട്ട് അവര്‍ തമ്മില്‍ ഒരു പ്രശ്ന മുണ്ടായിരുന്നില്ല. ചെറുപ്പത്തിലെ അവര്‍ സുഹൃത്തുക്കളായിരുന്നു. ഞാന്‍ ജനിച്ച സമയത്ത് ആദ്യത്തെ ഗിഫ്റ്റ് കൊണ്ട് വന്നത് സഈദ് സാഹിബാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
    പിന്നെ ബമ്പന്‍ മരിച്ച സമയത്ത് രണ്ട് മൂന്ന് വ്യക്തികളില്‍ നിന്നാണ് ഡെല്‍ഹിയില്‍ എനിക്ക് സഹായം കിട്ടിയത്. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഓഫീസിലെ അനില്‍ ഹെഗ്ഡെ ഫ്ളൈറ്റ് ടിക്കറ്റൊക്കെ ഏര്‍പ്പാടാക്കി. നിതീഷ് കുമാറാണ് ബാപ്പയെ ഹോസ്പ്പിറ്റലില്‍ കൊണ്ട് പോവാനുമൊക്കെ ഏര്‍പ്പാടുകല്‍ ചെയ്തു തന്നത്.
    അന്ന് രാത്രി സഈദ് സാഹിബ് ഹോസ്പ്പിറ്റലില്‍ വരുകയും രാത്രി മുഴുവന്‍ കൂടെയിരിക്കുകയും ചെയ്തു. കുളിപ്പിക്കാനുള്ള ആളുകളെ കൊണ്ട് വന്നതും അദ്ദേഹമായിരുന്നു. അദ്ദേഹം ഞങ്ങളുടെ കൂടെ കല്‍പ്പേനിവരെ വന്നു. അന്ന് ഡെല്‍ഹിയിലുണ്ടായിരുന്ന ഒരുപാടാളുകള്‍ എന്നെ സഹായിച്ചിട്ടുണ്ട്.
 
ദ്വീപ്ഡയറി പ്രതിനിധി:സിറ്റിംങ്ങ് എം.പി.ഹംദുള്ളാ സഈദിനെ താങ്കള്‍ എങ്ങി വിലയിരുത്തുന്നു?
ഡോക്ടര്‍ സാദിഖ് : ലക്ഷദ്വീപിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന വ്യക്തിയാണദ്ദേഹം. സോണിയാ ഗാന്ധിയുടെ കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണെന്നാണ് കേട്ടത്. ഇന്ന് സോണിയാ ഗാന്ധിയും കുടുംബവും വിചാരിച്ചാല്‍ ഇന്ത്യയില്‍ തന്നെ എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇപ്പോഴുള്ളതിക്കൊള്‍ എത്രയോ കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാമായിരുന്നു.

ദ്വീപ്ഡയറി പ്രതിനിധി:  കല്‍പ്പേനി സ്വദേശിയായത് കൊണ്ടാണ് താങ്കളുടെ സ്ഥാനാര്‍ത്ഥിത്ത്വം തടയപ്പെടുന്നതെന്ന് ഒരു സംസാരമുണ്ട്.?
ഡോക്ടര്‍ സാദിഖ് : അത് തീര്‍ത്തും ശരിയല്ലാത്ത ഒരു പ്രചരണമാണ്. പ്രാദേശിക വികാരം വളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ആ വാദം ദ്വീപ് ജങ്ങള്‍ തള്ളികളയുക തന്നെ ചെയ്യും. ഞാനൊരു ദ്വീപുകാരാണെന്ന് പറയാനാഗ്രഹിക്കുന്ന വ്യക്തിയാണ്.
 
ദ്വീപ്ഡയറി പ്രതിനിധി: എന്‍.സി.പി.യില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പേരാണല്ലോ പടിപ്പുര മുഹമ്മദ് ഫൈസലിന്റേത്.ഫൈസലി എങ്ങി വിലയിരുത്തുന്നു?
ഡോക്ടര്‍ സാദിഖ് : ഫൈസല്‍ എന്റെ സഹോദരാണ്. ഉവ്വായും ബമ്പും അങ്ങനെ തന്നെയായിരുന്നു.

ദ്വീപ്ഡയറി പ്രതിനിധി: താങ്കളുടെ എല്ലാ കാര്യത്തിലും ദ്വീപു ഡയറി എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും നല്ല പൊതു പ്രവര്‍കനായി ജീവിക്കാന്‍ റബ്ബ് തൌഫീഖ് ല്‍കട്ടേ.
ഡോക്ടര്‍ സാദിഖ് : ആമീന്‍.ദ്വീപ് ഡയറിക്കും ദ്വീപ് ജങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

12 comments:

  1. Mr. Sadique s/o Dr. Bamban not realised that congress and party lead by Bambam is different idiology in development of lakshadweep. All intelectuals in dweep opposed P.M Syed because his politics only based on family. that is why congress people give chance to hamdulla. NCP not favouring family politics unlike congress party. they want the apt person who come forward to solve proplem of public. Mr. Sadique agreed that he has not interfered dweep politics for personal matter.Only from this example he is not suitable person to be get chance on behalf of Dr. Bamban. Because Dr. bamban actively participated in dweep problem without any hesitation when his wife is a permenant patient and litigation with his relatives on property issue.The reason for sadique to keep away from voters is the employment of his wife.He always at calicut.There is alot of problems facing by passengers/cargo at Beypore/Kochi.Even shri K.P Muth( permenent enemy of Dr. Bambam,and uncle of sadique) interfered the problem at beypore in the name of malabar Welfare.Why Sadique not able to come to see the problems at beypore port? Bamban worked for people of dweep not for getting any seat at parliament.People wish him to sit in the higher post to solve their problem.But Sadique on the view is that he can't work for people before NCP declare him candidate.On the other hand, faizal visited all islands after the lion share of islands favours him to be next candidate of NCP.At the time of farmers getting only meger amount(rs 4200/- for their copra and hamdulla's failure to interfere the problem of farmers, Faizel interfered and went to delhi and obtain permission from Sharad Pawar to procure copra of farmers in Minimum Support Price ie Rs 5250/-(1000 rupees more per one quintel.Sadique may tell what the role he act as Central secretary of NCP to interfere the problem of dweep farmers.It is the fact that he has not attended majority of DP meeting or cargo plan meeting at the time of he as the member of DP.Hence the people of Kalpeni not getting sufficient ship programme to last several years.As a son of Bambam , sadique should obey the decision of majority as his father scarifies the seat for LS to Dr. Muthkoya. Don't run behind power. If people decide him are the apt person, power will come to him.that is leader ship quality- Kalpeni is the native of bambam and so called most educated islands in lakshadweep,I on behalf of kalpeni people advice sadique not to tarnish the image of our great Bambam and islands by running behind power.The followers of NCP not favouring family politics unlike Congress party.You shoul realise this facts. Congress party now experiencing the defect of elevating hamdulla to leadership without getting any nursery class in politics.Sadique got degree in medicine from univercity. But the authority to issue certificate in politics is people. Keep it sadiques's mind and do accordingly.come to islands and serve people without expecting any reward and get the sympathy of bamban's followers and obtain certificate -- Mohammed Nizam,K.K, kalpeni

    ReplyDelete
    Replies
    1. Jai Jai Dr. Sadique, Jai Jai Dr.Sadique, illa illa marichittilla Dr Koya marichittilla .........

      Delete
  2. Happy Onam Dr.Sadique.Dr .......If you are a son of our Great bamban , you should follow his path . That great man lived for his followers . Now also he is with us in our every movement and breath,ofcourse . If you are in his way ,You don't take strain to announce to Bamban's followers that you are a son of that great Sculptor. Where were you last five years . We, the followers of Bamban faced and now also facing so-many problems . We expect a lot from you as a Secretary of Nationalist Congress Party .But,we met you last campaign works only.we felt that you are far differ from our great
    Bamban .Sorry , We are HELPLESS.

    ബാംബന്‍റെ മകനാണെന്ന് നൂര്‍ പ്രാവശ്യം വിളിച്ചു പറയുന്നതിനേക്കാള്‍ നല്ലത് , ആ വലിയ മനുഷ്യന്‍റെ പിന്‍ഗാമിയാവാന്‍ പ്രവര്‍ത്തിക്കുകയാണ് .

    ReplyDelete
  3. ഉള്ളത് പറഞ്ഞാല്‍ എല്ലാവരെയും പരിഗണിക്കണം.

    ReplyDelete
  4. ബമ്പനോട് കൂറുള്ളവരാണ് ദ്വീപു ജങ്ങള്‍........... But this time ................

    ReplyDelete
  5. Jai Jai Dr. Sadique, Jai Jai Dr.Sadique, illa illa marichittilla Dr Koya marichittilla .........
    We expect a lot from Dr. Sadique as a MP, People wish him to sit in the higher post to solve their problem.
    Jai Jai Dr. Sadique,..... Jai Jai Dr.Sadique,....... illa illa marichittilla Dr Koya marichittilla .........

    ReplyDelete
  6. dr. bamban sthapicha prasthanam bambante makan thakarkaruth. Booripaksha theerumanam anusarikkuka. athanu janathipathyam. High command ne pressure cheluthi sthanam nedunnad mandatharamanu. High command alla vote cheyyunnadu.. janangal theerumanikkum.Dr.koya nte makane moshappeduthan dr. koya marikkunnath vare support cheyyatha oru bamdu calicutil sadiquenu vendi prajaranam nadathunnu. Sadiquene vimathanakki janangalude mumbil tharadich kanikkan nadakkunna oruvan --- pani malabar welfare-youth may beware him- he is very poison.

    ReplyDelete
  7. ഡോകടര്‍ സാദിഖ് ഒരു പാട് കുടുംബ പ്രശ്ങ്ങളുടെ ഇടയിലായിരുന്നു. പ്രശ്ങ്ങള്‍ എന്ന് പറയുമ്പോള്‍ അദ്ധേഹത്തെ അടുത്തറിയുന്നവര്‍ക്ക് അതറിയാാവും. ഉമ്മയും പെങ്ങന്മാരേയുമെല്ലാം അദ്ദേഹത്ത്ി സറ്റലാക്കേണ്ടതുണ്ടായിരുന്നു. അത് കൊണ്ടുതന്നെ അദ്ദേഹത്ത്ി രാഷ്ട്രീയത്തില്‍ ിന്നും വിട്ടു ില്‍ക്കേണ്ടി വന്നിട്ടുണ്ട്. ദ്വീപിലെ ഒരു തോവ് പോലും മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകന്മാരല്ല. അധികാരങ്ങള്‍ കിട്ടുമ്പോള്‍ മാത്രമാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍ പൊതു പ്രവര്‍ത്തത്തില്‍ ശ്രദ്ധ ചെലുത്തുന്നത്. അങ്ങ അവകാശപ്പെടാന്‍ കഴിയുന്ന ഒരാളെ ദ്വീപില്‍ ഉണ്ടായിട്ടുള്ളു. അത് ഡോക്ടര്‍ ബമ്പാണ്. അങ്ങയൊയ ഒരാള്‍ക്ക് സാദാരണ കുടുംബത്തെ ശ്രദ്ധിക്കാാവില്ല. അദ്ദേഹത്തിന്റെ കുടുംബ പരമായ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ മകന്നെ ിലക്ക് സാദിഖ്ി ശ്രമിക്കേണ്ടതുണ്ടായിരുന്നു. ഡോക്ടര്‍ ബമ്പ സ്ഹിേക്കുന്നവര്‍ക്ക് ഒരിക്കലും ഡോക്ടര്‍ സാദിഖി മറക്കാാവില്ല. ഒരു പ്രാദേശിക തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാാവാത്ത ഫൈസലി പരീക്ഷിക്കുന്നതിക്കൊളും ല്ലത് സാദിഖ്ി ഒരവസരം കൊടുക്കുന്നതായിരിക്കും.

    ReplyDelete
  8. Why So many ANONYMOUS???????????????????????????

    ReplyDelete
  9. സ്വന്തം പേര് വെളിപ്പെടുത്താത്ത വ്യക്തി ഹത്യ നടത്തുന്ന അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതല്ല.
    : എഡിറ്റര്‍ .

    ReplyDelete
  10. Dr.P.P.koya,Hamdulla,K.P.Uvva,Yousef H.I, Kiltanile vice chairperson alimohammed,thudangiyavar oru electionilum malsarichirunnilla. Ennitum avare votermar jayippichu. Peru kanikkatha suhurthinte sadik/ faisal tharathamya padanam(comparisom) vasthava viruddamanu(not logic). Oru electionilum jayikkatha manmohan singh lokathile ettavum valiya democratic indiail prime minister anu. Tholvi vijayathinte munnodiyanu. Vijayichavar thottacharithravum nammude mumbilundu.Orikkalum tholkatha P.M syed ne tholpichad dweepkar nissaranakiya P.P.Koya anu. Thotta p.m.syed ne mandriyakiyathum namukkariyam. P.M.syedinte kottayil congress karod poruthi ninnu Dr. bambante party shakthipeduthiyathil Kunnamkalam pookoya ude family prashamsa arpikkunnu. 2009 le electionil NCP kottayaya kalpeni ulpede 9 dweepilum vote kuranjappol androth dweepile vote chorathe kathadu Uvvayum makkalumanu. 2000 vote kittiya hamdullaku kalpeniyil malsarich jaykkan pattumo. athpole androthil thottadu kondu parliamentil tholkanamennilla. Vijayam oru baghya pareekshanamanu. ( electronic vote box il krithimam nadannillankil) insha..allah..... kanam pooram.-- Abdulrahiman P, Amini

    ReplyDelete
    Replies
    1. ennaal uvvayku malasarich koode endinu magane nirthi

      Delete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.