പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

M.V.ഏളിക്കല്‍പേനി പ്രോഗ്രാം വീണ്ടു മുടങ്ങാന്‍ സാധ്യത- പെട്രോളില്ലാതെ നാട്ടുകാര്‍

ചെത്ത്ലാത്ത് (21.8.13)- ദ്വീപുകളിലേക്ക് പെട്രോള്‍, LPG, ATF തുടങ്ങിയവ എത്തിക്കാന്‍ എത്തിയ M.V.ഏളിക്കല്‍പേനി ചെത്തിലാം, കില്‍ത്താന്‍ ദ്വീപുകാരേ പാടെ അവഗണിക്കുന്നു. ഈ ദ്വീപുകളിലേക്ക് ഇതുവരെയായി ഈ കപ്പല്‍ എത്തിയതിത് ഒരു പ്രാവശ്യം മാത്രം. അതായത് ഈ ദ്വീപുകളിലേക്ക് പെട്രോള്‍ എത്തിയിട്ട് 7 മാസത്തോളമായി. കഴിഞ്ഞമാസം സ്പേസ് അലോട്ട്മെന്റ് കിട്ടുകയും ബേപ്പൂര്‍ തുറമുഖ സമരത്തെ തുടര്‍ന്ന് പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യുകയും മറ്റ് വഴിക്ക് കപ്പല്‍ വിടുകയുമായിരുന്നു. ഇപ്പോള്‍ 3 ദിവസം മുമ്പും ഈ ദ്വീപുകളിലേക്ക് പെട്രോള്‍ കയറ്റാന്‍ ബേപ്പൂരിലെത്തിയ കപ്പല്‍ തുറമുഖ പ്രശ്നത്തെചൊല്ലി ചരക്കു നീക്കം സ്തംഭിച്ച ശേഷം ATF വുമായി കവരത്തിയിലേക്ക് ഉടന്‍ പോവാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ കവരത്തിയില്‍ ATF ന്റെ അടിയന്തിര ആവശ്യം ഇല്ല താനും. 100 ഓളം ബാരല്‍ ATF സ്റ്റോക്കിലുണ്ടായിരിക്കേയാണ് വീണ്ടും ATF വുമായി കവരത്തിയലേക്ക് പോകാനൊരുങ്ങുന്നത്. ഇത് കില്‍ത്താന്‍, ചെത്ത്ലാത്ത് അടങ്ങുന്ന മൈനര്‍ ദ്വീപുകാരെ ലക്ഷദ്വീപ് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് പാടെ അവഗണിക്കുന്നതിന്റെ തെളിവാണെന്നാണ് ഈ നാട്ടുകാരുടെ ആരോപണം. ദ്വീപു ഡയറിയിലൂടെ ഇത് വായിക്കുന്ന അധികാരികള്‍ തങ്ങളുടെ പ്രശ്നം മനസ്സിലാക്കുമെന്നും എത്രയും പെട്ടെന്ന് തന്നെ പെട്രോള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

1 comment:

  1. it is seen that LCMF alloted only 18 barel to kiltan society.this is not suffitient to kiltan. we demand at least 50 barrels to this island. Our Chairperson and DP member sleeping or not.? interfere the negligence of kiltan island since the population is higher than chetlat.LCMF alloted 30 barrel to chetlat and total 80 barels to amini in two consignemnt while kiltan going to get only 18 barrel.Is it because our DP member not get Vice chief post? other benefitted two island get vice chief post.The voters at kiltan awake and respond the negligence of our islands.- kasmikoya,kiltan

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.