പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

വായനക്കാരുടെ കാരുണ്യ ഹസ്തം തേടുന്നു

പ്രിയ വായനക്കാരെ നമുക്കിടയില്‍ താമസിക്കുന്ന രണ്ടു പേര്‍ വളരെ വിഷമത്തിലാണ്. രോഗ പീഡയും വിധിയുടേയും പരീക്ഷണത്തിന്‍റെയും നടുക്ക് പകച്ചു നില്‍ക്കുകയാണ് ഇവര്‍. നാളെ നമ്മില്‍ ആര്‍ക്കാണ് ഇത്തരം വിധിയുണ്ടാകുക എന്ന്‍ നമുക്കറിയില്ല. ഇവരെ നിങ്ങള്‍ അകമഴിഞ്ഞു സഹായിക്കുമെന്ന്‍ പ്രതീക്ഷിച്ച് കൊണ്ട് ഈ രണ്ടു പേരെയും പരിചയപ്പെടുത്തട്ടെ!

വലിയ കുടുംബവുമായി സൈദ്: 
തെങ്ങ് കയറ്റ തൊഴിലാളിയായ സൈദ്. കേള്‍ക്കുമ്പോള്‍ അല്‍പം ചെറുപ്പക്കാരനായി തോന്നുമെങ്കിലും ആള്‍ വാര്‍ദ്ധക്യക്കാരനും കുട്ടികളും പേരക്കുട്ടികളുമായി കഴിയുന്ന ഒരു വ്യദ്ധനുമാണ്. അന്നേക്കുള്ള അന്നവുമായി തട്ടിയും മുട്ടിയും കഴിഞ്ഞു പോകുമ്പോയാണ് വിധിയുടെ ആദ്യ പരീക്ഷണം എത്തുന്നത്. തെങ്ങ് കയറ്റത്തിനിടെ ഉയരത്തില്‍ നിന്ന്‍ വീണ് എല്ലുകള്‍ പൊടിയായി. വന്‍കരയിലേക്ക് വന്‍ തുകമുടക്കി കൈക്കകത്ത് ലോഹ തകിട് ഇട്ട് കൈ ഒരുവിധം ശരിയാക്കി. ഇനി തെങ്ങ് കയറണ്ട എന്ന നിര്‍ദ്ദേശവുമുണ്ടായി. അങ്ങനെ കുടുംബഭാരം മക്കളെ ഏല്‍പ്പിച്ച് വിശ്രമ ജീവിതം നയിക്കാന്‍ തീരുമാനമെടുത്ത സൈദിനെ തേടി വിധിയുടെ രണ്ടാം പരീക്ഷണം എത്തുന്നത്. തന്‍റെ മകളുടെ ശ്വാസകോശത്തിന്‍റെ വാള്‍വിന്‍റെ തകരാര്‍രൂപത്തിലായിരുന്നു ആ ദുരന്തം എത്തിയത്. സ്കൂളുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും പിരിച്ച പണവുമായി ചികില്‍സ തുടങ്ങി. വീട്ടിലെ അടുപ്പ് പുകയണമെങ്കില്‍ തന്‍റെ തെങ്ങ് കയറ്റം വീണ്ടും തുടങ്ങാന്‍ സൈദ് തീരുമാനിച്ചു. പലരും ഉപദേശിച്ചു, ദേഷ്യപ്പെട്ടു. പക്ഷേ വിമര്‍ശനങ്ങള്‍ക്കാവില്ലല്ലോ പട്ടിണിയാറ്റാന്‍.

വീണ്ടും ദുരന്തം!
അന്ന് തലകറങ്ങുന്നതായി തോന്നി. എങ്കിലും തെങ്ങ് കയറാന്‍ തന്നെ തീരുമാനിച്ചു. ഉമ്മറോട ഫത്തഹുള്ളയുടെ സ്റ്റേഡിയത്തിനടുത്തുള്ള തെങ്ങുകളായിരുന്നു അത്. രണ്ടു മൂന്ന് തെങ്ങുകള്‍ തേങ്ങയിട്ട് കഴിഞ്ഞു. തല വല്ലാതെ കുഴയുന്നു. ഒന്ന് ഇരുന്നതു കണ്ടപ്പോള്‍ ഫത്തഹുള്ളയുടെ മോള്‍ ശാഹില കാര്യമന്വേഷിച്ചു. അവളോടു കുഴപ്പമില്ല എന്ന് കള്ളം പറഞ്ഞിട്ട് തെങ്ങില്‍ കയറി.
ഒരു വലിയ ശബ്ദവും ഞരങ്ങളും കേട്ട് ശാഹില ഓടിയെത്തി. തെങ്ങിന് താഴെയുള്ള അലക്ക് കല്ലില്‍ നിറയെ ചോര, അലക്ക് കല്ലിന്റെ ഭാഗങ്ങള്‍ വിള്ളലായിരിക്കുന്നു. മണ്ണില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സൈദ്, മുഖവും തലയും തകര്‍ന്നിരിക്കുന്നു. വായിലെ കുറേ പല്ലുകള്‍ ചിതറി കിടക്കുന്നു. പെണ്‍കുട്ടി നിലവിളിയോടെ ബോധം കെട്ടു. വീട്ടുകാരുടെ ബഹളവും കരച്ചിലും കേട്ട് ഓടികൂടിയ കളിക്കാരും മറ്റും ഇദ്ദേഹത്തെ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റിയില്‍ എത്തിച്ചു. കരയിലേക്ക് ഉടനെ കൊണ്ട് പോവാന്‍ നിര്‍ദ്ദേശിച്ചു. നാട്ടുകാര്‍ ഏതാനും മണിക്കൂറുകളില്‍ പിരിച്ചെടുത്ത 80,000ത്തോളം രൂപയും കൊണ്ട് സൈദ് വന്‍കരയിലെ അമ്യത ആശുപത്രിയില്‍ ജീവന് വേണ്ടി പോരടിച്ചു. ഡോക്ടര്‍മാരുടെ നീണ്ട പരിശ്രമ ഫലമായി സൈദിന്‍റെ ജീവന്‍ തിരിച്ചു കിട്ടി. തുടര്‍ന്ന് തകര്‍ന്ന ദന്ത നിരകള്‍ വെച്ച്പിടിപ്പിച്ചു, പൊട്ടിപ്പോയ മുഖവും പേശികളും പ്ലാസ്റ്റിക് സര്‍ജറി നടത്തി.

കടങ്ങളുടെ നടുവില്‍:
ചികില്‍സ കഴിഞ്ഞു നാട്ടില്‍ എത്തിയ സൈദ് പരസഹായമില്ലാതെ നടക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും തുടങ്ങി. ശരീരം വയ്യെങ്കിലും നിന്നും ഇരുന്നും ഇരുപതു റകാത്ത് തറാവീഹും കഴിഞ്ഞേ സൈദ് വീട്ടിലേക്ക് പോകൂ. പക്ഷേ ചില്‍സയുടെ ഫലമായി പടര്‍ന്ന് പന്തലിച്ച കടങ്ങള്‍ എങ്ങനെ വീടും? തന്‍റെ മരണ ശേഷം തന്‍റെ മക്കള്‍ ആ കടം എങ്ങനെ വീടും? മകളുടെ ചികില്‍സ ഇനിയും നടത്താനുള്ള തുക... അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ സൈദിനെ അലട്ടുന്നു.
***************
പ്രിയവായനക്കാരെ, നമ്മളാല്‍ ആവുന്നത് ചെയ്യാം. അദ്ദേഹത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന കാരുണ്യവാരായ വായനക്കാര്‍ താഴെ പറയുന്ന അക്കൌണ്ട് നമ്പറിലോ അല്ലെങ്കില്‍ ഈ മേല്‍വിലാസത്തിലോ സഹായങ്ങള്‍ എത്തിക്കുക. ചെറിയ തുകയായാലും ഇടാന്‍ മടിക്കണ്ട. മറക്കരുത് പലതുള്ളി പെരുവെള്ളം.

Saeed TP
Thiruvathapura House
Near Meppada Palli (Masjidul Buhari)
Agatti island
U.T. of Lakshadweep
PIN: 682 553

A/c No: 9954 22100 16782
Syndicate Bank
Agatti Branch
IFSC Code SYNB0009954

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.