പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

യാത്രക്കാര്‍ക്ക് അറിയിക്കാതെ കപ്പല്‍ തിരിച്ചു വിട്ടു.

കൊച്ചിയില്‍ നിന്നും 08.08.13 ന് ആന്ത്രോത്തിലേക്ക് പുറപ്പെട്ട ബാരത് സീമ 4 മണിക്കൂര്‍ പിന്നിട്ട ശേഷം കൊച്ചിയിലേക്ക് തിരിച്ചു വിട്ടു. കപ്പലിലെ ഇലക്ട്രിക്കല്‍ ഓഫീസറിന്‍റെ വിരല്‍ അപകടത്തില്‍ പെട്ട് സാരമായി പെരുക്കേറ്റതിനാലാണ് കപ്പല്‍ തിരിച്ചു വിട്ടത്. രാത്രി പത്ത് മണിക്ക് കപ്പല്‍ തിരിച്ചു വിട്ട സമയത്ത് യാതൊരുവിധ അനൌണ്‍സ്മെന്‍റോ മുന്നറിയിപ്പോ യാത്രക്കാര്‍ക്ക്  നല്‍കിയില്ലായിരുന്നു. രാത്രി 1 മണിയോടടുത്ത സമയത്ത് കൊച്ചിയിലെ വിളക്കുകളും മറ്റും കണ്ട് സംശയം തോന്നിയ ചില യാത്രക്കാര്‍ കപ്പല്‍ ജീവനക്കാരോട് അന്വേഷിച്ചപ്പോയാണ് കപ്പല്‍ തിരിച്ചു വിട്ട കാര്യം അറിയുന്നത്. ഒരു മണിക്കൂര്‍ നേരത്തെ പ്രതിഷേധത്തിനു ശേഷം  യാത്രക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. രാവിലെ 7 മണിക്ക് എത്തേണ്ട കപ്പല്‍ ഉച്ചയ്ക്ക് 3 മണിക്കാണ് ആന്ത്രോത്തില്‍ എത്തിയത്. ആന്ത്രോത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ബ്രേക്ക് ഫാസ്റ്റും ഉച്ചഭക്ഷണവും കല്‍പേനിയിലേക്കുള്ള യാത്രക്കാര്‍ക്ക് രാത്രി ഭക്ഷണവും സൌജന്യമായി നല്‍കി .

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.