അമിനി(10/08/2013): പടിഞ്ഞാറുള്ള പാസഞ്ചര്‍ ജെട്ടിക്ക് സമീപം വന്‍ തീപിടുത്തം. ബോട്ടുകള്‍ വര്‍ഷകാലത്ത് സൂക്ഷിക്കാനും മറ്റു അറ്റകുറ്റപണികള്‍ക്കായി ഉപയോഗിക്കുന്നതുമായ മൂന്നു പാണ്ടികശാലകളാണ് കത്തി നശിച്ചത്. ഈ സമയം ബോട്ടുകള്‍ പാണ്ടികശാലകളില്‍ സൂക്ഷിച്ചിരുന്നു. പെരുന്നാള്‍ ദിനമായ ഇന്ന്‍ ജുമാ കഴിഞ്ഞാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. അപകടകാരണം അറിവായില്ല. കുട്ടികള്‍ പടക്കാമോ മറ്റോ പൊട്ടിക്കുമ്പോള്‍ സംഭവിച്ചതെന്നും ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉടമകള്‍ക്ക് ഉണ്ടായത്. മുസ്തഫ, ഫീരങ്കി, ഷാജഹാന്‍ എന്നീ ബോട്ടുകളാണ് പാണ്ടികശാലയില്‍ ഉണ്ടായിരുന്നത്. ഇവക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഥലത്തെ അഗ്നിശമന വിഭാഗം, ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍, ഉദ്യോഗസ്ഥ വ്യത്തങ്ങള്‍ എന്നിവരുടേയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലുകള്‍ മൂലം വന്‍ ദുരന്തമാണ് വഴിമാറിയത്. ലക്ഷദ്വീപ് പഞ്ചായത്തീ രാജ് വൈസ് കൌണ്‍സിലര്‍ ശ്രീ. എന്‍ ബറക്കത്തുള്ള, മറ്റു പൌരപ്രമാണിമാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കി.
Special Correspondent: Kunhi Amini



No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.