മക്ക: വികലാംഗര്‍ രോഗികള്‍ പ്രായാധിക്യമുള്ളവര്‍, ശാരീരിക അവശത
അനുഭവിക്കുന്നവര്‍ മുതലായവര്‍ക്കായി മക്കയിലെ കഅബ മന്ദിരത്തില്‍
നിര്‍മ്മിക്കുന്ന പ്രത്യേക പ്രദിക്ഷണ വഴി ഉടന്‍ തുറക്കുമെന്ന് ഹജ്
മന്ത്രാലയ വക്താവ് ഹാതിം ഖാദി അറിയിച്ചു.
ദിവസങ്ങള്‍ക്കകം പണിപൂര്‍ത്തിയാക്കുന്നതിനായി രാപ്പകല്‍ ഭേദമന്യേ കൂടുതല്‍ ജോലിക്കാരെ ഏര്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏഴായിരം പേര്‍ക്ക് ഒരു മണിക്കൂറില്‍ ഇവിടെ വിശുദ്ധ കര്മമായ കഅബാ പ്രദിക്ഷണം (ത്വവാഫ്) ചെയ്യാനാകും.
നവീന സാങ്കേതിവിദ്യയുപയോഗിച്ച് നിര്‍മ്മിച്ച പ്രദിക്ഷണ വഴിയില്‍ വീല്‍ചെയറുകള്‍ സഞ്ചരിക്കുമ്പോഴുള്ള ശബ്ദം താഴെ കേള്‍ക്കില്ലെന്നും ഹാത്തിം ഖാദി വിവരിച്ചു.
അതേസമയം, മൂന്ന് വര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാകുന്ന മത്വാഫ് സമഗ്ര വികസനത്തിലെ ഒരു ഘട്ടം മാത്രമാണ് അവശരായവര്‍ക്കുള്ള പ്രത്യേകവീഥിയുടെ നിര്‍മ്മാണം. മത്വാഫ് വികസനത്തിന്റെ വികസനത്തിന്റെ രണ്ടാം ഘട്ടം ഈ വര്ഷത്തെ ഉംറ സീസണ്‍ അവസാനിച്ചതിനു ശേഷം ആഗസ്ത് ആവസാന വാരത്തില്‍ തുടങ്ങും.
റംസാന്‍ രണ്ടാം പത്തിലൂടെ കടന്നു പോകവേ മക്കയിലും മദീനയിലും തിരക്കാവുന്നതേയുള്ളു. മത്വാഫിലെ നിര്മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സൗദി അധികൃതര്‍ ഏര്‌പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നല്ല ഫലമാണ് ഉളവാക്കിയത്. ഈ ഘട്ടത്തിലുള്ള ഉംറ തീര്ഥാടനം മാറ്റി വെച്ച് വിശ്വാസികള്‍ സഹകരിക്കണമെന്ന സന്ദേശങ്ങള്‍ മൊബൈല്‍ വഴിയും വാര്ത്താ മാധ്യമങ്ങള വഴിയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.