കടമത്ത് (23.7.13):- പുറം കടലില്‍ തകര്‍ന്ന കപ്പലിന്റെ ഒരു കണ്ടൈനര്‍ കടക്കടിഞ്ഞത് നാട്ടുകാരെ അത്ഭുതപ്പെടുത്തി. തെക്ക് മുഹിയുദ്ധീന്‍ പള്ളിയുടെ പടിഞ്ഞാറ് കടപ്പുറത്ത് രാവിലെ 9 മണിയോടെ കടക്കടിഞ്ഞ കണ്ടൈനറെ കണ്ട നാട്ടുകാര്‍ ഓടിയടുക്കുകയായിരുന്നു. വിവരം പോലീസറിഞ്ഞ തോടെ കണ്ടൈനറിന് കാവലായി എത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യമനില്‍ നിന്ന് സിങ്കപ്പൂരിലേക്ക്
രാസവസ്തുക്കളുമായി പോയ 'മോള്‍
കംഫോര്‍ട്ട്' എന്ന
കപ്പല്‍ അപകടത്തില്‍ പെട്ട്
ദ്വീപിനടുത്ത് മുങ്ങിതായുള്ള വാര്‍ത്ത വന്നിരുന്നു.
ഇതിലുള്ള അപകടകാരികളായ
രാസവസ്തുക്കള്‍ ദ്വീപ്
തീരങ്ങളില്‍ അടിഞ്ഞ് കയറാന്‍ സാധ്യതയുള്ളതിനാല്‍ നാട്ടുകാര്‍
സൂക്ഷിക്കണമെന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു.
ഇതിലുള്ള 4500 ഓളം കണ്ടൈനര്‍ രാസവസ്തുക്കളില്‍ ചിലത് മാരകമായതും
കത്തുന്നതുമാണ് പറഞ്ഞിരുന്നത്.അതിനാല്‍ 12 മീ. നീളവും 3 മീറ്ററോളം വീതിയുമുള്ള ഈ കണ്ടൈനറിറെ ഏറെ ഗൗരവത്തോടെയാണ് പോലീസുകാര്‍ കാണുന്നത്. ഇതിനകത്തെ വസ്തു എന്താണെന്നറിയുന്നതിന്ന് കവരത്തിയില്‍ നിന്നും വിദഗ്ധ സംഘം എത്തുന്നത് വരെ കാത്തിരിക്കണമെന്നാണ് ദ്വീപ്ഡയറിയുടെ കടമം ബ്യുറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. എതായാലും കണ്ടൈനര്‍ കാണാന്‍ നാട്ടുകാര്‍ തടിച്ച് കൂടുകയാണ്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.