SSF അഗത്തി സെക്റ്റര്‍ കമ്മിറ്റി രണ്ട് ദിവസത്തേ ബദര്‍ അനുസ്മരണ സംഗമം നടത്തി.ഒന്നാം ദിവസം മുത്ത അല്ലീമിങ്ങളായ അസ്ലം മുസ്ല്യാരും, ഇര്ഫാന് മുസ്ല്യാരും പ്രസംഗിച്ചൂ. രണ്ടാം ദിവസം എസ്.എസ്.എഫ് പഴയ കാല പ്രസിഡന്റ് എം.അബ്ദു സമദ് ദാരിമിയുടെ ഭക്തി നിര്ബരമായ പ്രാര്തനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.മര്‍കസ് ഇഹ്റാം ടീം അഗം ഖലീല്‍ ഇബ്രാഹീം സഖാഫി Councillor & Trainer ഉല്‍ഘാടനം ചെയ്തു. എസ്.എസ്.എഫ് പഴയ കാല സെക്രട്ടറി കെ.സി.അബ്ദുല്‍ ഖാദര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.ആത്മ സമര്‍പ്പണത്തിന്റെ പര്യായങ്ങളായ ബദര്‍ രക്ത സാക്ഷികള്‍ , ധര്‍മ സമരങ്ങളുടെ ഏറ്റവും വലിയ വഴികാട്ടികളാണെന്ന് മുഖ്യപ്രഭാഷകന്‍ അഭിപ്രായപ്പെട്ടു. Dr. ശൌക്കത്തലി കാമില്‍ സഖാഫി, MSc. സൈക്കോളജി, PGDPM ഉല്ബാധനം നടത്തി. ശേഷം അഫ്സല് അഹ്സനി സമാപന പ്രസംഗവും അസ്മാഉല്‍ ബദര്‍ ചൊല്ലിയും പ്രാര്‍തന നടത്തി. വര്കിം കമ്മിറ്റി ചെയര്മാന് ഹാജ്ജി അബുസലാം കോയ മുസ്ല്യാര്‍ സാഗതവും എം.ഉബൈദുള്ള നന്ദിയും പറഞ്ഞു.


S.S.F സിന്ദാബാദ്
ReplyDelete