ആന്ത്രോത്ത് (26.7.13):- ഇവിടെ നിന്നും 3 ദിവസം മുമ്പ് കാണാതായ ബോട്ട് പൊന്നാണി തീരത്തില്‍ നിന്ന് 45 നോട്ടിക്കല്മൈലകലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. ഇതിലുണ്ടായിരുന്ന രണ്ട് പേരും സുരക്ഷിതരാണ്. എന്ജിന് തകരാരിലായതാണ് അപകടകാരണമായത്. കഴിഞ്ഞ 23 ന് രാവിലെ ആന്ത്രോത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ നാജിയ എന്ന ബോട്ട് കാണാതാവുകയായിരുന്നു. ആന്ത്രോത്ത് സ്വദേശികളായ മുസ്തഫാ, മൈശാ എന്നീ രണ്ട് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരെ നാളെ കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ ബേപ്പൂരിലെത്തിക്കുമെന്ന് ആന്ത്രോത്ത് ചെയര്‍പേഴ്സണ്‍ ശ്രീ.അല്‍ത്താഫ് ഹുസൈന് ദ്വീപ് ഡയറിയോട് പറഞ്ഞു.
അല്ഹംദ്ദുലില്ലാ
ReplyDeleteഅല്ഹംദ്ദുലില്ലാ
ReplyDelete