പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

2013-14 വര്‍ഷത്തെക്കുള്ള +2 & SSLC ഉപരി പഠനത്തിനുള്ള സെലക്ഷന്‍/വെയിറ്റിങ്ങ് ലിസ്റ്റ് പബ്ലിഷ് ചെയ്തു

കവരത്തി- 2013-14 വര്‍ഷത്തെ SSLC/+2 ഉപരി പഠനത്തിനുള്ള ചെക്ക്ലിസ്റ്റ് പബ്ലിഷ്ചെയ്തു. ലിസ്റ്റിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും അവരവരുടെ Willingness സും കോളേജ് ലിസ്റ്റും 16 -ാം തിയതി 5 മണിക്ക് മുമ്പായി അതാത് ദ്വീപിലെ പ്രിന്‍സിപ്പല്‍ മാരെ ഏല്‍പിക്കേണ്ടതാണ് (ബിത്ര യിലാണെങ്കില്‍ ഹെഡ്മാസ്റ്ററെ). കോളേജ് ലിസ്റ്റ് പൂരിപ്പിക്കുമ്പോള്‍ അവരവരുടെ സഥാനത്തിനനുസരിച്ച എണ്ണം കോളേജുകള്‍ എഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (ഉദാഹരണം- ഒരു വിദ്യാര്‍ത്ഥി ഓപ്പണ്‍മെറിറ്റടക്കം 40 -ാം സ്ഥാനത്താണെങ്കില്‍ 40 കോളേജുകളുടെ ലിസ്റ്റ് പൂരിപ്പിക്കണം). 
+2 കോഴ്സുകാരുടെ സ്പോണ്‍സര്‍ ലെറ്റര്‍ ജൂലൈ 21 ന് ശേഷവും SSLC കോഴ്സുകാരുടെ സ്പോണ്‍സര്‍ലെറ്റര്‍ ആഗസ്റ്റ് 1 ന് ശേഷവും E.O .കൊച്ചിയില്‍ നിന്നും ഏറ്റ് വാങ്ങേണ്ടതാണ്. പ്രസ്തുത ദിവസത്തിന് ശേഷം 7 ദിവസത്തിനകം ലറ്റര്‍ വാങ്ങാത്ത പക്ഷം അവരുടെ കോഴ്സ് ക്യാന്‍സല്‍ചെയ്ത് തൊട്ടെടുത്ത ആള്‍ക്ക് നല്‍കുന്നതായിരിക്കും.കോളേജ് ലിസ്റ്റും വില്ലിങ്ങ്നസ്സ് ഫോമും മുകളിലെ ലിങ്കില്‍ കാണാവുന്നതാണ്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.