പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

CBSE വട്ടം കറക്കുമോ??? ( എഡിറ്റോറിയല്‍)

ദ്വീപിലെ സ്കൂളുകളില്‍ CBSE (English Medium) പത്താം ക്ലാസ്സില്‍ എത്തി നില്‍ക്കുകയാണല്ലോ. രക്ഷിതാക്കളും അധ്യാപകരും ഒരേ പോലെ ആശങ്കയിലാണ്. കാരണം CBSE board പരീക്ഷ എഴുതാന്‍ പോകുന്ന ഈ കുട്ടികള്‍ പ്രാപ്തരാകുമോ എന്നത് തന്നെ???.
2003 ല്‍ നിലവന്ന CBSE യില്‍ ആദ്യം കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ലെങ്കിലും പിന്നീട് CBSE യിലേക്ക് കുട്ടികള്‍ ചേരുന്നതിന്റെ ഒരു നീണ്ട നിര തന്നെ കാണാമായിരുന്നു. എന്തിനേറെ, തങ്ങളെ കുട്ടികള്‍ ഇംഗ്ലീഷ് മാത്രം സംസാരിച്ചാല്‍ മതിയെന്ന (ദുരാ) ആഗ്രഹം ഇല്ലാത്തവരും ഇല്ലാതില്ല. അവസാനം മലയാളം മീഡിയത്തില്‍ കുട്ടികള്‍ നന്നേ കുറഞ്ഞു.
ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളെ നമ്മുടെ മലയാളം മീഡിയം പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയായിരുന്നു പഠിപ്പിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ CBSE Norms അനുസരിച്ച് ഈ ക്ലാസ്സുകളില്‍ പഠിപ്പിക്കേണ്ട അധ്യാപകര്‍ക്കും ക്ലാസ്സ് മുറികള്‍ക്കും സ്കൂള്‍ കെട്ടിടത്തിനും ലാബ് സൗകര്യങ്ങള്‍ക്കും പ്രത്യേകം നിബന്ധകള്‍ പാലിക്കേണ്ടതായുണ്ടായിരുന്നു. പക്ഷെ ഈ norms നമ്മുടെ സ്കൂളുകളില്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതായുണ്ട്.
ദ്വീപിലെ മെഡിക്കല്‍/ എന്‍ജീനിയര്‍ എന്‍ട്രന്‍സ് റിസല്‍ട്ടില്‍ എത്ര പേരാണ് നവോദയ, കവരത്തി, മിനിക്കോയി CBSE യില്‍ നിന്ന് ലഭിച്ചത്?.
കേരളത്തിലും മറ്റും CBSE സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക് LKG ക്ക് വരെ ഇന്‍റ്റര്‍വ്യൂ വെച്ച് കൊണ്ടാണ് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നത്. കൂടാതെ ഇവിടെ പഠിക്കുന്ന കുട്ടികളില്‍ ഏറെയും ഉന്നത ഉദ്യോഗസ്ഥന്മാരുടേയോ മുതലാളിമാരുടേയോ മക്കളാണ്. ഇവര്‍ കുഞ്ഞു നാളിലെ തന്നെ ആംഗലേയ ഭാഷ സംസാരിക്കുന്നവാരെന്ന് സാരം. എന്നാല്‍ ദ്വീപുകളിലെ സാധാരണ ജനങ്ങളുടെ കുട്ടികള്‍ക്ക് ഈ സിലബസ് വീട്ടില്‍വെച്ച് പറഞ്ഞ് കൊടുക്കാന്‍ സാധിക്കുന്നില്ലെന്ന് തര്‍ക്കമറ്റ കാര്യമാണ്. അധ്യാപകരുടെ അപര്യാപ്തതയും സിലബസിന്റെ കാഠിന്യവും ഗൃഹാന്തരീക്ഷവും നമ്മുടെ കുട്ടികള്‍ക്ക് CBSE സിലബസ് ഒരു കീറാമുട്ടിയായെന്ന് പറയുന്നതില്‍ തെറ്റില്ല. ഈ നിലയില്‍ തുടരുകയാണെങ്കില്‍ ഈ സിലബസില്‍ പഠിക്കുന്ന 70 % കുട്ടികളും 10 -ാം ക്ലാസ്സില്‍ പരാജയപ്പെടാനാണ് സാധ്യത.
യഥാര്‍ത്തത്തില്‍ കേരളാ പാറ്റേണ്‍ ഇംഗ്ലീഷ് മീഡിയമായിരുന്നെങ്കില്‍ ഈ വിഷമതകള്‍ക്ക് ഏറെക്കുറെ ആശ്വാസമാകുമായിരുന്നു എന്നാണ് അധ്യാപകരുടെ അഭിപ്രായം.
കേരളാ പാറ്റേണ്‍ മലയാളം മീഡിയം എന്തായാലും താരതമ്യേന എളുപ്പമുള്ളതാണല്ലോ?. എന്നാല്‍ SSLC ക്ക് സ്റ്റേറ്റ് റിസല്‍ട്ട് 92 % എത്തുമ്പോള്‍ ലക്ഷദ്വീപിലെ റിസല്‍ട്ട് 70% മാത്രമാണ്. അതായത് പാസാകാന്‍ ഏറെ എളുപ്പമുള്ള നമ്മുടെ ഭാഷയിലുള്ള സിലബസില്‍ വിജയം ഇങ്ങനെയാണെങ്കില്‍ ഏറെ ബുദ്ധിമുട്ടുള്ള CBSE യില്‍ എത്ര റിസല്‍ട്ട് കിട്ടുമായിരുക്കുമെന്ന് കാത്തിരുന്ന് കാണാം.
ഈ അടുത്തിടെ +1 അഡ്മിഷന് സ്റ്റേറ്റ് സിലബസിന് മുന്‍തുക്കം നല്‍കാനും സീറ്റ് ശേഷിക്കുകയാണെങ്കില്‍ CBSE Board Exam എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനും ഹൈക്കോടതി ഉത്തരവുണ്ടായി. നമ്മുടെ ദ്വീപുകളില്‍ സീറ്റ് മിച്ചം വരുന്നത് കാരണം ഇതില്‍ കാര്യമായ പ്രശ്നം വരില്ലെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ CBSE 10 ല് സ്കൂള്‍ ബോര്‍ഡ് പരീക്ഷ (വാല്യുയേഷന്‍ അതാത് സ്കൂളില്‍ തന്നെ) എഴുതുകയാണെങ്കില്‍ അഡ്മിഷന്‍ കിട്ടില്ല. ദ്വീപിലെ മിനിക്കോയി നവോദയാ വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പത്താം ക്ലാസ്സില്‍ സ്കൂള്‍ ബോര്‍ഡ് പരീക്ഷ നടത്തുന്നതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ദ്വീപിലെ +1 ല്‍ അഡ്മിഷന്‍ കൊടുക്കാന്‍ വകുപ്പില്ല.
വിദ്യാര്‍ത്ഥികളെ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോളും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. 9-ാം ക്ലാസ്സില്‍ CBSE രജിസ്ട്രേഷന്‍ നടന്നതിന് ശേഷം 10 -ാം ക്ലാസ്സ് കഴിയുന്നത് വരെ സ്കുളില്‍ നിന്ന് വിദ്യാര്‍ത്ഥിയെ ട്രാന്‍ഡസ്ഫര്‍ ചെയ്യണമെങ്കില്‍ ബോര്‍ഡിന്റെ പെര്‍മിഷന്‍ ആവശ്യമാണ്.
ഇങ്ങനെ CBSE കൊണ്ട് പ്രശനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ഭാവിയെക്കുറിച്ച് ഓരോ രക്ഷിതാവിനും ആശങ്കയുണ്ടാകുന്നതില്‍ അതിശയമില്ല!!!.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ Commend ലൂടേയും Facebook ലൂടേയും രേഖപ്പെടുത്താം.

2 comments:

  1. ലക്ഷദ്വീപ്‌കാരായ നാം തലമറന്ന് എണ്ണ
    തേക്കുകയാണ്

    ReplyDelete
  2. ennum thala thorinja parishkaarangalaanallo lakshadweep education dprtmnt nadappakkiyath. cbse classil hindi implement chaithath kayinja septemberil..ee varsham vishaalamayi pusthakathinte parches nadathi schoolil ethichu..aark vendi...

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.