പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

വിദ്യാഭ്യാസ വകുപ്പ് താളം തെറ്റുന്നോ?:

* ഗസ്റ്റ് നിയമനം വൈകുന്നു
* പാഠപുസ്തകങ്ങള്‍ ഇനിയുമെത്തിയില്ല.
* PT അദ്ധ്യാപകരെ എണ്ണം കുറയ്ക്കാന്‍ ശ്രമം
* PGT കരാര്‍ നിയമനം ഇഷ്ടക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലം
* PGTക്കാര്‍ക്ക് 9,10 ഉം ക്ലാസുകള്‍ നല്‍കി നിയമന വ്യവസ്ഥ ലംഘിച്ചു.
* Coir Craft/ Needle Work/ Fisheries എന്നിവയ്ക്ക് ഇക്കുറിയും സിലബസില്ല.

സ്വന്തം ലേഖകന്‍ : ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഈ  അധ്യയന വര്‍ഷം തുടങ്ങിയത് അശുഭ ലക്ഷണങ്ങളോടെ. വിവിധ കാരണങ്ങളാല്‍ ദ്വീപിലെ വിവിധ സ്കൂളുകള്‍ നടത്തിപ്പിനായി നെട്ടോട്ടമോടുന്നു. ഇക്കുറി റെക്കോര്‍ഡ് വേഗത്തില്‍ PGT അദ്ധ്യാപകരെ നിയമിച്ചപ്പോള്‍ പക്ഷേ കൈയടിക്ക് വക നാല്‍കാതെ ഒരുപാട് വിവാദങ്ങള്‍ വരുത്തി വെച്ചു.
ഗസ്റ്റ് അധ്യാപകരെ (TGT/PST)നിയമിക്കാനുള്ള അനുവാദം പ്രിന്‍സിപ്പള്‍മാര്‍ക്ക് ഇതുവരെ  നല്‍കിയില്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങളോ കളിയോ ഇല്ലാതെ പഠനം തുടരാന്‍ പറ്റിയ അധ്യയന തുടക്കത്തില്‍ വേണ്ടത്ര അദ്ധ്യാപകരും പുസ്തകവും ഇല്ലാത്തത് ഏറ്റവും നഷ്ടമായ "ഭാഗ്യം" എന്നാണ് വിവിധ അദ്ധ്യാപകര്‍ ഇതിനോട് പ്രതികരിച്ചത്.
PT അദ്ധ്യാപകര്‍ ആവശ്യത്തില്‍ അധികം ഉണ്ട് എന്ന കണ്ടെത്തല്‍ കാരണം Contract നിയമനം എപ്പോള്‍ ഉണ്ടാകുമെന്ന കാര്യം അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ വര്‍ഷത്തിലേത് പോലെ ഈ വര്‍ഷവും Coir Craft/ Needle Work/ Fisheries വിഷയങ്ങള്‍ സിലബസില്ലാതെ ഓടുന്നു. ഈ പിരീയഡുകള്‍ വെറുതെയിരിക്കാനുള്ളതായി വഴി മാറുന്നു. ഗാന്ധിജി വിഭാവനം ചെയത തൊഴിലധിഷ്ടിത വിദ്യാഭ്യാസം, വിദ്യാഭ്യാസ വകുപ്പിന് non-important വിഷയങ്ങളായി മാറിയിട്ട് വര്‍ഷങ്ങളായി.
NCTE Norms പ്രകാരം 1 മുതല്‍ 8 വരെ പ്രൈമറി വിഭാഗവും 9, 10 ഹൈസ്കൂള്‍ തലവും 11, 12 ക്ലാസുകള്‍ ഹൈയര്‍ സെക്കണ്ടറിയും ആയിരിക്കെ പി‌ജി‌ടി കരാര്‍ വിഭാഗക്കാരെ 9ഉം 10ഉം കൂടി എടുക്കാന്‍ ഉത്തരവുണ്ടായി. നിയമന വ്യവസ്ഥ ലംഘിച്ചു എന്ന്‍ മാത്രമല്ല, ടി‌ജി‌ടി യായി ജോലി ചെയ്യുന്ന ഗസ്റ്റ്/ കരാര്‍ ഉദ്യോഗാര്‍ത്ഥികളുടെ കഞ്ഞികുടി മുട്ടിച്ചു. ഇതിന് വിശദീകരണം ചോദിച്ചപ്പോള്‍ സി‌ബി‌എസ്‌ഇ Norms പ്രകാരമെന്ന് മറുപടി കിട്ടി.

മെറിറ്റില്‍ മുമ്പിലുണ്ടായിട്ടും കരാര്‍ നിയമനം ലഭിച്ച PGT ഉദ്യോഗാര്‍ത്ഥികളെ അവര്‍ ഇഷ്ട്ടപ്പെട്ട സ്ഥലങ്ങളില്‍ നിയമിക്കാതെ, തങ്ങളുടെ ഇഷ്ടക്കാര്‍ക്ക്  നല്‍കി വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപണം. മൂന്ന്‍ ദ്വീപുകളില്‍ നിന്നും ദ്വീപ് ഡയറിക്ക് ഇതു സംബന്ധിച്ച വാര്‍ത്ത ലഭിച്ചു. സസ്യ ശാസ്ത്രത്തില്‍ മെറിറ്റ് ലിസ്റ്റില്‍ മുമ്പിലുള്ള ആന്ത്രോത്ത് സ്വദേശി കവരത്തി ഗേള്‍സ് Prefer ചെയ്തപ്പോള്‍ കിട്ടിയതു ചെത്ത്.ലാത്ത് എന്നാല്‍ ലിസ്റ്റില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥിക്ക് കവരത്തിയിലെ പ്രസ്തുത സ്കൂളിലേക്ക് കരാര്‍ നിയമനം നല്‍കി. അമിനി സ്വദേശിയായ അറബിക് യ്ദ്യോഗാര്‍ഥിയുടേയും അഗത്തിയിലെ ഒരു ഏകണോമിക്സ് ഉദ്യോഗാര്‍ത്തിയുടേയും അനുഭവം ഏതാണ്ട് സമം. അവരുടെ സ്വന്തം നാട് ആവശ്യപ്പെട്ടപ്പോള്‍ മെറിറ്റ് ലിസ്റ്റില്‍ താഴെയുള്ളവര്‍ക്ക് അത് നല്‍കി. ഇവര്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും വകുപ്പ് മേധാവിക്കും പരാതി അയച്ചു കാത്തിരിക്കുകയാണ്.

4 comments:

  1. PT മാഷൻമാരുടെ എണ്ണം ശരിക്കും പോര. പിന്നാലെയാണ് നിയമന നിരോധനം.

    ReplyDelete
  2. As per new CBSE rule PGT teachers should have to engage 9th and 10th classes

    ReplyDelete
    Replies
    1. i can't find any order frm cbse web.pls give the web address ...

      Delete
  3. pandathe chankaran thengummel thanne..pinne evidenna educationil quality undavuka..

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.