പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ഒരു ലക്ഷദ്വീപ്‌ കാരനും മൂന്നു മലയാളികളുമടക്കം 14 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ ദുരിതക്കടലില്‍

സിംഗപ്പൂര്‍ : കാലപ്പഴക്കം മൂലം പൊളിക്കാന്‍ നിശ്ചയിച്ച കപ്പലില്‍ മലയാളികളടക്കം നിരവധി ജീവനക്കാര്‍ കുടങ്ങി. സിംഗപ്പൂരില്‍ നിന്നുള്ള എണ്ണക്കപ്പലായ ഐഎന്‍ മോംഗര്‍ ആണു യുഎഇയിലെ ഖോര്‍ഫക്കാന്‍ തീരത്തുനിന്നു 14 നോട്ടിക്കല്‍ മെയില്‍ അകലെയായി  ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്. ഒരു ലക്ഷദ്വീപ്കാരനും മൂന്ന്   മലയാളികളടക്കം 14 ഇന്ത്യക്കാര്‍ കപ്പലിലുണ്ട്. കഴിഞ്ഞ ആറുമാസമായി ഇവര്‍ക്കു കരയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിനു ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്ന ഇവര്‍ക്ക് കപ്പലിനുള്ളില്‍ വെളിച്ചവും കിട്ടുന്നില്ല. ഇവരുടെ കൂടെ രണ്ടു പാകിസ്ഥാന്‍ക്കാരുമുണ്ട്. 
25 വര്‍ഷം പഴക്കമുള്ള കപ്പല്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഇവര്‍ കപ്പലുമായി ഇവിടെ എത്തിയത്.‌ എന്നാല്‍ കപ്പല്‍ ഇതുവരെ പൊളിച്ചിട്ടില്ലാത്തതിനാല്‍ ആറുമാസമായി ഇവരാരും കരയില്ലെത്തിയിട്ടില്ല. കപ്പലില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം ഏറെക്കുറെ തീര്‍ന്നു. കപ്പലിലെ വൈദ്യുതി ബന്ധവും നഷ്ട്ടപ്പെട്ടു. 
സിംഗപ്പൂരിലുള്ള കമ്പനി മാനേജര്‍ ടി കെ നാഥനുമായി ജീവനക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ നാലഞ്ചു ദിവസത്തിനകം കപ്പല്‍ യാത്ര പുറപ്പെടുമെന്നും പറഞ്ഞു. എന്നാല്‍ കപ്പല്‍ പുറപ്പെടാനുള്ള നടപടികള്‍ കാണാഞ്ഞ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചപ്പോള്‍ ഖോര്‍ഫക്കാനിലെ നയതന്ത്രപ്രതിനിധിയെ ബന്ധപ്പെടാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് അവിടെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

ലണ്ടനിലെ ഇന്റര്‍നാഷനല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഫെഡറേഷനിലും(ഐടിഎഫ്‌) ഇ മെയില്‍ മുഖേന ഇവര്‍ പരാതി നല്‍കിയപ്പോള്‍ കമ്പനി പാപ്പരാണെന്ന സന്ദേശമാണ് ലഭിച്ചത്. യുഎഇയില്‍ പ്രതിനിധിയില്ലാത്തതിനാല്‍ മറ്റൊന്നും ചെയ്യാനവില്ലെന്നു ഐടിഎഫ്, കപ്പല്‍ ജീവനക്കാരെ അറിയിച്ചു. അതേസമയം, ജീവനക്കാര്‍ക്കു പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന്‌ കമ്പനി മാനേജര്‍ പറഞ്ഞു. 

മൂന്ന് മലയാളികള്‍ ഉള്‍പ്പടെ പതിനാലുപേരാണ് കുടുങ്ങി കിടക്കുന്നത്. തേഡ്‌ എന്‍ജിനീയര്‍ തിരുവനന്തപുരം കുടപ്പനക്കുന്ന്‌ സ്വദേശി സ്മിജിന്‍ സുബ്രഹ്മണ്യന്‍ (28), കോതമംഗലം സ്വദേശി ശ്രീജിത്‌ എസ്‌ കുമാര്‍ (32), എറണാകുളം സ്വദേശി ജോഷി (54) എന്നിവരാണ് കുടിങ്ങി കിടക്കുന്ന മലയാളികള്‍. ഇവരെ കൂടാതെ ലക്ഷദ്വീപിലെ മിനിക്കോയ്  സ്വദേശി കെ അലി (45), ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ സ്വദേശികളായ എട്ടു പേരും പാക്കിസ്ഥാന്‍ സ്വദേശികളായ ക്യാപ്റ്റനും ചീഫ്‌ എന്‍ജിനീയറുമാണു കപ്പലിലുള്ളത്‌..
 ഇക്കഴിഞ്ഞ ജനുവരി 17നാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് ദുബായിയിലും അവിടെ നിന്ന് കപ്പലിലും എത്തിയത്. കപ്പലില്‍ പ്രവേശിച്ച ശേഷം ഒരിക്കല്‍പ്പോലും കരയില്‍ എത്തിയിട്ടില്ല. ജോനാഥന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍..
ആറുമാസമായി ഇവര്‍ക്ക് ശമ്പളവും ലഭിച്ചിട്ടില്ല. മൂന്നു ലക്ഷം മുതല്‍ പതിനൊന്ന് ലക്ഷത്തോളം രൂപയാണ് ഇവര്‍ ഒരോരുത്തര്‍ക്കും ലഭിക്കാനുള്ളത്‌..

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.