പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

അമൃതയുമായി ഇനിയും മുന്നോട്ട് പോകണോ? (Editorial)


ലക്ഷദ്വീപ് എന്ന കേന്ദ്രഭരണ പ്രദേശം ഒറ്റപ്പെട്ടുകിടക്കുന്നതിനാലും സ്ഥലപരിമിതി കാരണത്താലും protection of scheduled tribes Regulation Act 1964 ല്‍ ദ്വീപില്‍ നിലവില്‍ വന്നു. ഈ ആക്ടിനെ മറികടന്ന് കൊണ്ട് ദ്വീപില്‍ ചേക്കേറിയ കാസിനോ മുഖേന നമ്മള്‍ അനുഭവിക്കുന്നത് വേറൊരു ദുരിതമെന്ന് പറയാം. ശേഷം വീണ്ടും അമൃതയുടെ രൂപത്തില്‍.
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ അവഗണന വകവയ്ക്കാതെ (Ref:- Letter No.10(20) /2010-NRHM-1 dtd 11th January 2011- പ്രകാരം മാസം 60 ലക്ഷത്തിനേക്കാളും വളരെ ചുരുങ്ങിയ ചെലവില്‍ ഇത് ലക്ഷദ്വീപ് ഗവ.ന് ഇത് നടത്തിക്കാവുന്നതാണ്) അഡ്മിനി ശ്രീ.ജെ.കെ.ദാദൂ അമൃതയുമായുള്ള MoU യില്‍ 19th May 2011 ന് ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരം മാസം 60 ലക്ഷം രൂപയ്ക്ക് അതായത് വര്‍ഷം 8 കോടി രൂപയ്ക്കാണ് ഇത് അമൃതാ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് നല്‍കിയത്. ദ്വീപിലെ പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് പോലെയുള്ള മറ്റ് പല ഫണ്ടില്‍ നിന്നുമാണ് ഇതിനായി ഇത്രയും വലിയ തുക ദ്വീപ് ഭരണകൂടം കണ്ടെത്തിയത്.
അമൃതയുമായുള്ള MoU ഈ മാസം 18 ന് അവസാനിക്കുമ്പോള്‍ അഗത്തിയുള്‍പ്പടെയുള്ള ഓരോ ദ്വീപ് കാരനും അഗത്തി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലില്‍ ഈ കാലയളവില്‍ ലഭിച്ച് ചികിത്സയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ട സമയമാണ്. ഒരു പക്ഷെ അഗത്തി ദ്വീപ് കാര്‍ക്കോ അല്ലെങ്കില്‍ ചില പ്രത്യേക രോഗക്കാര്‍ക്കോ നേട്ടമുണ്ടായേക്കാം. പക്ഷെ ഈ സേവനം ദ്വീപിലെ ആകെ ശതമാനത്തിന്റെ 20 പോലുമെത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്!!!
പല രോഗികളും ഇവിടെ എത്തുകയും തുടര്‍ചികിത്സക്കായി വന്‍കരയെ ആശ്രയിക്കേണ്ടതായും വന്നിട്ടുണ്ട്. മരുന്നല്ലെന്നുള്ള കാരണം വേറെയും. പ്രസവത്തിനായി ഇവിടെ എത്തിയവര്‍ക്ക് ഏറെയും സിസേറിയന്‍ വേണ്ടിവന്നു!!! ഒടുവില്‍ ഇവിടേക്ക് രോഗികള്‍ പോകാന്‍ തയ്യാറാകെതെയായി.
പലര്‍ക്കും ന്യായീകരിക്കാന്‍ വാക്കുകള്‍ ഏറെ. മെഡിക്കല്‍ ഡയരക്ടര്‍ക്കും ഡിസ്ട്രിക്ട് പഞ്ചായത്ത് അധികൃതര്‍ക്കും അഗത്തിയില്‍ ഈ ഹോസ്പിറ്റല്‍ തുടങ്ങിയതിനെതിരെ അമര്‍ഷമാണെന്നാണ്. അത് കാരണം മരുന്നും ഉപകരണങ്ങളും എത്താതായി.
എതായാലും ഇത്രയുമധികം പൈസചെലവാക്കി നടത്തിക്കുന്ന ഹോസ്പിറ്റലില്‍ ദ്വീപിലെ ഓരോ പൗരനും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന കാര്യം തീര്‍ച്ചയാണ്. ഇത്രയുമധികം പൈസ (വര്‍ഷം 8 കോടി) കേരളത്തിലെ വേറെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് നല്‍കുകയാണെങ്കില്‍ 70,000 മാത്രം ജനസംഖ്യ വരുന്ന ദ്വീപിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്ന് തീര്‍ച്ചയല്ലേ!!!
ദ്വീപിലെ നിരവധി ഡോക്ടര്‍മാര്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നു. കൂടാതെ 20 ഓളം പി.ജി. ഡോക്ടര്‍മാരും പലസ്ഥലങ്ങളിലായി ജോലി ചെയ്യുന്ന കാര്യം നമുക്ക് അറിയാവുന്നതാണ്.
ഏതായാലും RGSSH ല്‍ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തിട്ട് രണ്ട് വര്‍ഷം തികയുന്ന ഈ വേളയില്‍ അമൃതയ്ക്ക് തുടര്‍ന്ന് നല്‍കണോ? എന്നതിനെക്കുറിച്ച് ദ്വീപിലെ ഓരോ വ്യക്തിക്കും ചിന്തിക്കാനുള്ള അവകാശം കണക്കിലെടുത്ത് ദ്വീപ് ഡയരി ഇത് വായനക്കാരുടെ അഭിപ്രായത്തിനായി വിടുന്നു.

8 comments:

  1. Moderator malayaathilaakki ente abhiprayam rekhe peduthanam
    Dweepinte special protectionu ethiraavunna onnum namukku anuvadhikkaruth.Dweepu makkalkku joli saadhyatha mudakkunna onnum namukku nallathalla.marunnu pareekshanavum mattu aarogythinu naasham varuthunna pravarthanagalum amirtauyil nadakkunnu vennu thelinjathaanu.Amrita dweepil varunnathu tourism kachavadam nadathaanennu Dadoo ulghadana prasangathil paranjathaanu.valiyoru vipathaanu namukku munpil.kazhiyunnathum nerethe ee vipathil ninnum namukku raksha nedanam.nammude kuttikele upayogichu agattiyil thanne health ministry paranje pole nadathanam.Allangil casino bangaram pidicha pole namukku amritakku kodukkendi varum

    ReplyDelete
    Replies
    1. our poochakunj kurachenn vech amrtha evdenn pokullado.. than valiya bhundiman chamayanda RGSH ne RGSSH aaki matiyalum ath ivdenn edukkunna prashnamilla ketoda pulle. Amrthra lakshadwaeep kark sugakaramaanu ath dweepile vellam kudikkatha ninakk haanikaravum shooprahoom....

      Delete
  2. nammal athi bhayangara nashtathilum kashtathilumaanu.ee vipathil nimmum udane rakshapedanam.nammude special protectionu haani varuthunna onnilum naam erpettukooda.nammude kuttikalkku joli nishedhikkunna onnilum namukku koottu nilkkaan pattilla.ellavarum chernu agattiyil health ministry paranja pole oru hospital nammude kuttikele kondu nadathanam.kazhiyunnathum nerethe amrita pokanam.allengil bangaarathine sthithi varum

    ReplyDelete
    Replies
    1. k.kas..May-17,2013...

      lakshadweep administration kalpeniyil baniyan factoty, kiltanil KVK, androthi FCI Godown, anganethudangi lakshadweepinte yella dweepukalilum ororo samrabhangal konduvannath pavappette dweepukarudey unnmanam lakshiyam vechu kodu thanneyanu..athupole thanneyannu agathiyil rajive ghandi speciality hospital konduvannthum. amritha hospitalinta sahayathoda agathi laksdaeep adminidtration nakiya saukariyangal kkanusrithamayi rgsh-ill nalkivarunn ella tharam chiklsayum pavapetta vera sambhadhichedthollam vallara thriptheekaram thanney...onnum veruthey parayaruth recordukall parshodikkuka.. labhiyamakkiya saukariyangalkku atheedamayi ennamatta sevanangal churungiya maasangal kond rgsh-ill nadathi. ithuvazhi vivith dweepil ninnum chikilsa thedi yethiya pavappetta dweepukarkk kodi kkannakkaya rupaikku labham kittikkzhinju...oppam lakshadweep bharanakoodathinum..3 muthal 4 laksham rupa vare chila vakkenda yethrayo opperationukal crungiya saukarriyanglkkullil caithuu. ennaal CT-Scan, Modular Opperation theater ennivkalkkudy sajjamakumbol chikilsaa rangkam 100% uyarchayil yethummanna kariyathil tharkkam venda.... dweepinte pratheka sahacarriyangalkku anusrithamayi yethukariyangallum thudangikkittan ithiri bhuddimuttikal anubhavikkendi verumennu shri. k.p.muth ozhicch mattella dweepukarkkum arriyam..karannam mattellavarum thikanja aathmasamthriptharum,vikasana kaamshikallum, manishathvam ullavarumaanu..mandatharangal villichodathe ente ponnu muth sahodara..prakeerthicchillankilum abhamanikkaruth-veruppikkaruth...

      Delete
  3. at first we have to analysis the statistics of treated patients patients refereed to mainland stock position of medicine,no,of operations in that minor and major,,,etc...then only we can conclude that is amritha is unnecessary or not.....

    ReplyDelete
  4. Amritayumayi munnottupokunnath inum nallatalla ennu thonnunnu pradimasam 60 laksham rupa mattu fundukalil ninnum viniyogikunnath namukku valare dosham cheyyum. nannayi alochikkukayanenkil arogya rangath karyamaya nalla mattamonnum konduvaran Amrita sadichittilla mathravumalla ithrayum bhimamaya thuka undengil lakshadweepile arogya mekala kuduthal badramakkan namukku thanne sadikkum. Adikara vargathinte thalpryangal samrakshikkan vendi avar menanju undakkiya kevalam oru nadaka kalariyanu Amrita. adyamayum avasanamayum prayanagrahikkunnu .chilarude engilum( jadi) (mada) samskaram dweepil vyapikkum Athinulla shramavum undayittudu.

    ReplyDelete
  5. orikalum oth pokaruth...

    ReplyDelete
  6. Amritha Hospitaline kurichu kurachu commantukal kanan edayayi commantukalallam Amiritha Institutinethirayi kanunnu, onnu chothichotte? Amritha vannathinu shesham Agatthi RGSH-il Ethra prasavam ethra Operation Nadannu ennu arengilum commantu cheytho? vimarshikkunna ningal Amritha vannathinu Shesham ethra Prasavam Nadannu, ethra operation nadannu ennu calculate cheythu nokku allathe veruthe lakshadweep Governmentinu nestapedunna kanakkukal bodippikunnathellathe dweepukark Amirithayilude kittiya Labam kanunnilla oru masam ettavum kuranjathu 8 prasavam nadakkum ethinte labam kandu nokku RGSH Amrithyilude chikilsa kittiyavar kuttam parayilla kittathavaranu inganethe mandan commantukal vidukayullu....

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.