കൊച്ചി:
ലക്ഷദ്വീപിലെ പ്രമുഖ ചിത്രകാരനും കവരത്തി ഗവ. ഗേൾസ് സീനിയർ സെക്കണ്ടറി
സ്കൂളിലെ ചിത്രകലാ അധ്യാപകനുമായ കോയമ്മാക്കാട മുഹമ്മദ് ഹനീഫ (53)
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. കബറടക്കം ആലുവ കുന്നത്തേരി
ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. ജനാസ നിസ്ക്കാരത്തിനും
കൂട്ട്പ്രാർത്ഥനക്കും നൂറുൽ ഇർഫാൻ അറബിക് കോളേജ് പ്രിൻസിപ്പൽ സയ്യിദ്
ശിഹാബുദ്ധീൻ കോയ തങ്ങൾ നേതൃത്വം നൽകി. നൂറുൽ ഇർഫാൻ ശരീഅത്ത് കോളേജ്
വിദ്യാർഥി കളുടെ ഖതമുൽ ഖുർആൻ പാരായണവും നടന്നു. കേരളാ ലളിത കലാ അക്കാദമി
ഉൾപ്പെടെ നിരവധി ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട് . ഭാര്യ: ബീഫാത്തുമ്മ,
മക്കൾ, നാജിറാ, നൈമാ, ഖിബ്ത്തിയ, സുലൈഖ, മരുമക്കൾ: ഫാറൂഖ്, ബഷീർ.
(കടപ്പാട്- lakshadweeponline.net)

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.