കവരത്തി- വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നു. നേരത്തെ അറിയിച്ചിരുന്നത് 22 ന് തുറക്കുമെന്നായിരുന്നു. എന്നാല്‍ 20 തുറക്കുമെന്നുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്നീട് അറിയിക്കുകയായിരുന്നു. ഈ വര്‍ഷം ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് 6 വയസ്സ് വേണമെന്ന നിയമം രക്ഷിതാക്കളേയും അധ്യാപകരേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കാരണം കഴിഞ്ഞ വര്‍ഷം അഞ്ച് വയസ്സായിരുന്നു ഇതിനുള്ള മാനദണ്ഡം. അതിനാല്‍ ഒന്നാം ക്ലാസ്സിലേക്ക് ഈ വര്‍ഷം കുട്ടികളെ കിട്ടാത്ത അവസ്ഥയാണ്. അമിനി ദ്വീപില്‍ തന്നെ ആകെ 25 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇന്ന് ഒന്നാം ക്ലാസ്സിലേക്ക് അഡ്മിഷന് നേടിയത്. പല സ്കൂളുകളില്‍ ഒന്നും രണ്ടും വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഒന്നാം ക്ലാസ്സിലേക്ക് ഇന്ന് അഡ്മിഷനായി എത്തിയത് !!!. ആറ് വയസ്സ് തികയുന്ന ഏതു സമയത്തും ഒന്നിലേക്ക് അഡ്മിഷന് കൊടുക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഡിസംബര്‍ മാസത്തില്‍ ഒന്നിലേക്ക് അഡ്മിറ്റ് ചെയ്യുന്ന കുട്ടിയുടെ ബാക്കിയുള്ള പഠനത്തിന്റെ ഉത്തരവാധിത്വം ആര് ഏറ്റെടുക്കും ??. LKG, UKG യിലും ഇത് മൂലം പ്രശ്നം വരികയാണ്.
ജൂണ്‍ 1 നായിരുന്നു നേരത്തെ സ്കൂളുകള്‍ തുറന്നിരുന്നത്. പിന്നീട് ഇത് 10 ദിവസം കുറച്ച് മെയ് 20 ആക്കുകയായിരുന്നു. ഇതിന് അധികൃതര്‍ നല്കിയ ന്യായീകരണം റംസാനില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പെരുന്നാള്‍ ആസ്വദിക്കാന്‍ വേണ്ടി ഈ 10 പത്ത് ദിവസം റംസാനിന് മുമ്പും പിമ്പും നല്കുന്നു എന്നായിരുന്നു . എന്നാല്‍ അധ്യാപകരുടെ വാദം തങ്ങള്‍ക്ക് നഷ്ടപ്പെട്ട 10 ദിസവം റംസാനിനോട് ചേര്‍ത്ത് ലഭിക്കുന്നില്ലെന്നും അതിനാല്‍ സ്കൂളുകള്‍ നേരത്തെ തുറക്കുന്നത് പോലെ ജൂണ്‍ 1 ന് തന്നെ തുറക്കണ മെന്നുമാണ്.
2013-14 വര്‍ഷത്തെ അക്കാദമിക്ക് കലണ്ടര്‍ കാണാന്‍

MINIIMUM AGE FOR FIRST STANDARD SHOULD REMAIN AT 5. IF WE MAKE SIX YEARS MANDATORY FOR FIRST STANDARD ADMISSION,THERE WILL BE A DRASTIC FALL IN THE ENROLMENT OF STUDENTS.WE WILL HAVE ONE ACADEMIC YEAR WITHOUT FIRST STANDARD CLASSES THIS YEAR AND AFTER NINE YEARS,ANOTHER ACADEMIC YEAR WITHOUT OUT GOING STUDENTS,FROM TENTH.THIS WOULD RESULT IN AN ENTIRE GENERATION OF CHILDREN LOSING AN ACDEMIC YEAR.MOREOVER THE CHILDREN WOULD GO THROUGH MENTAL AGONY AS THEY WOULD THINK THAT THEY ARE BEING DENIED ADMISSION EVEN THOUGH THEY HAD STUDIED WELL AND PASSED EXAMS IN LKG AND UKG.EVEN IN KENDRIYA VIDYALAYAS THE AGE LIMIT IS 5 YEARS.THEN WHY IMPLEMENT THIS RTE RECOMMENDATION WHEN THE SAME RTE HAD RECOMMENDED THE PUPIL-STUDENT RATIO TO BE 1:2O KEPT AT BAY BY THE EDUCATION DEPARTMENT?IT WOULD BE GOOD IF THE AGE FOR LKG AND UKG BE RAISED TO 4 AND 5 THIS YEAR ONWARDS TO ACCOMODATE THE RTE RECOMMENDATION AND THUS NO CHILDREN LOSES THEIR CONTINUITY IN THEIR EDUCATIONAL CAREER.THIS REMAINDS ME OF THE BLUNDER DONE BY THE DEPARTMENTAL AUTHORITIES DURING THE TIME OF THE INFAMOUS 40 PERCENT MARK CRITERIA BY WHICH THE SHORT SIGHTEDNESS OF THE AUTHOURITIES CONCERNED CAME TO LIGHT. RULES ARE BEING FORMULATED TO HELP THE PEOPLE AND NOT TO DENY THEIR RIGHTS.
ReplyDelete