പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

അവാര്‍ഡ് വിതരണം ചെയ്തു



    അഗത്തി: ക്രസന്റ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് ഐഡിയല്‍ അസോസിയേഷന്‍ ഫൊര്‍ മൈനേറിറ്റി എഡുക്കേഷന്‍ നടത്തിയ ഇന്റര്‍ നാഷണല്‍ ട്ടാലന്റ് ടസ്റ്റിന്റെ സ്കുള്‍ ലവല്‍, ഡിസ്റ്റിക് ലവല്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ബര്‍ക്കത്ത് ഭവനില്‍ വെച്ച് നടന്നു.

     പരിപാടി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ എം.പി.അബ്ദുല്‍ നസീര്‍ ഉദ്ഘാടനം ചെയ്തു. HMAC.മെമ്പര്‍ അബ്ദുല്‍ ശൂക്കുര്‍,DP.മെമ്പര്‍ PC.മുസ്ഥഫ, Dr.ഉണ്ണികൃഷണന്‍(MD,MS,ENT), MI.ചെറിയ കോയ, ഹാഫിള് മുഹമ്മദ് നസീര്‍ സഖാഫി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അഗത്തി മര്‍കസ് പ്രസിഡന്റ് M.അബ്ദുല്‍ സമദ് കോയ ദാരിമിയുടെ അദ്യക്ഷതയില്‍ സ്കുള്‍ മാനേജര്‍ KC.അബ്ദുല്‍ ഖാദര്‍ സഖാഫി അവാര്‍ഡ്ദാന പ്രസംഗം നടത്തി. K.അബ്ദുല്‍ റസാഖ് സ്വാഗതവും M.ഉബൈദുല്ല നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. 

     ഈ വര്‍ഷം അഗത്തി ഗവ: ഹയര്‍ സെക്കണ്ടറി സ്കുളില്‍ നിന്നും എല്ലാ വിഷയത്തിനും A+ഗ്രേഡ് നേടിയ മുഹമ്മദ് ഇഖ്ബാലിനുള്ള പാരിതോഷികവും വേദിയില്‍ വെച്ച് നല്‍കി. വേനലവധി കഴ്ഞ്ഞ് ഈ വര്‍ഷം മുതല്‍ STD.VI കുടി ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചൂ.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.