പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി

 
കവറത്തി: ഡോക്ടര്‍മാരുടെ അഭാവം അടക്കം ലക്ഷദ്വീപ് നിവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് ഡിവൈഎഫ്ഐ ലക്ഷദ്വീപ് ഘടകം മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി. കവറത്തിയില്‍ കമ്മീഷന്‍ സിറ്റിങ്ങ് നടത്തിയപ്പോഴാണ് സെക്രട്ടറിമുഹമ്മദ് മുസ്ലീം ഖാന്റെ നേതൃത്വത്തിലെത്തി നിവേദനം നല്‍കിയത്.

കവറത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക, അവിടെ മറ്റ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കുക, ആശുപത്രിയിലെ കരാര്‍ ജീവനക്കാര്‍ക്ക് വേതനകുടിശ്ശിക നല്‍കുക, ഗുണനിലവാരമുള്ള മരുന്ന് ഉറപ്പാക്കുക, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുക, ലക്ഷദ്വീപ് വികസന കോര്‍പറേഷന്റെ ആസ്ഥാനം കൊച്ചിയില്‍ നിന്ന് ദ്വീപിലേക്ക് മാറ്റുക, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ക്രമവിരുദ്ധമായി നടത്തിയ നിയമനം റദ്ദാക്കുക, ചികിത്സയ്ക്കായി ദ്വീപില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകേണ്ടിവരുന്ന തദ്ദേശീയരുടെ യാത്രച്ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.