കില്‍ത്താന്‍- മഞ്ചുവില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്ന ടണ്‍ ബാര്‍ജ് മറിഞ്ഞു. അഴിമുഖത്തിനടുത്തു മറിഞ്ഞ ബാര്‍ജില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാര്‍ജിലുണ്ടായിരുന്നവരെ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുത്തി. കില്‍ത്താന്‍ സ്വദേശി ജാബിറിന്റെ നിയന്ത്രണത്തിലുള്ളതാണ് ബാര്‍ജ്. മെഷിനോടുകൂടിയ ബാര്‍ജില്‍, കരിങ്കല്ലും ടൈല്‍സുമുള്‍പ്പടെയുള്ള സാധനങ്ങിറക്കി വരുമ്പോഴായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. ബാര്‍ജിന്റെ വീല്‍ ഹൗസ് പാറയില്‍ കുടുങ്ങിയത് കാരണം നിവര്‍ത്താനുള്ള ശ്രമം വിഫലമായി. മറ്റ് വഴിക്ക് ബാര്‍ജിനെ നിവര്‍ത്താനുള്ള ശ്രമം തുടരുകയാണ്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.