DWEEPdiary അടക്കം മുഖ്യധാരാ ഓണ്‍ലൈനുകളില്‍ മാല്‍വെയറുകള്‍ അടങ്ങിയ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി അറിവ് ലഭിച്ചിരിക്കുന്നു. പരസ്യങ്ങളുടെ സ്ഥാനത്ത് അശ്ളീല ചിത്രങ്ങള്‍ കാണുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ dweepdiary@gmail.com എന്ന വിലാസത്തില്‍ അറിയിക്കാന്‍ താത്പര്യപ്പെടുന്നു.
സോഷ്യല്‍നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ യൂസര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് മാല്‍വെയറുകള്‍ വഴി അശ്ളീല ചിത്രങ്ങളും പരസ്യങ്ങളും ബ്രൗസറില്‍ പ്രത്യക്ഷപ്പെടുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൗസറില്‍ ഇത്തരം മാല്‍വെയറുകളായിരിക്കും പരസ്യങ്ങള്‍ നിശ്ചയിക്കുക.
ബ്രൗസറുകളുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുകയാണ് മാല്‍വെയറുകളെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗം. മോസില്ല ഫയര്‍ഫോക്സിലെ ബ്രൗസര്‍ ആഡ് ഓണുകള്‍, ഗൂഗിള്‍ ക്രോമിലെ എക്സ്റ്റന്‍ഷന്‍സ് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. കൂടാതെ ബ്രൗസറുകളില്‍ സൗജന്യ ടൂള്‍ ബാറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.