പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

SSLC വിജയശതമാനം 94.17

തിരുവനന്തപുരം: SSLC പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 94.17 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. റവന്യൂ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയത്തും കുറവ് പാലക്കാട്ടുമാണ്. പ്രൈവറ്റ് വിഭാഗത്തില്‍ 74.06 ആണ് വിജയശതമാനം. ഗള്‍ഫില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ 98.8 ശതമാനം പേര്‍ വിജയിച്ചു. ലക്ഷ്വദ്വീപില്‍ നിന്നും പരീക്ഷയെഴുതിയവരില്‍ 74.81 ശതമാനം പേരും വിജയിച്ചു.
ഏറ്റവും കൂടുതല്‍ പേര്‍ A+ നേടിയ ജില്ല കോഴിക്കോടാണ്. 10,073 പേര്‍ക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 272 ഗവണ്‍മെന്‍റ് സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. എയ്ഡഡ് മേഖലയില്‍ 327 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി.
ബുധനാഴ്ച രാവിലെ 11.30 ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.41 ശതമാനത്തിന്റെവര്‍ധനവാണ് വിജയ ശതമാനത്തിലുണ്ടായിരിക്കുന്നത്. 4,79,650 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9550 പേര്‍ അധികമാണിത്. ഇത്തവണയും മോഡറേഷന്‍ മാര്‍ക്ക് നല്‍കിയിട്ടില്ല. 44,016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഉപരി പഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ഥികള്‍ക്കായി മേയ് 13 മുതല്‍ 18 വരെ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളിലെ ദ്വീപിലെ റിസല്‍ട്ട് ചുവടെ (2012 ലെ റിസല്‍ട്ടില്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തയതിന് ശേഷമുള്ള മാറ്റം കിട്ടാത്തതില്‍ മാറ്റം കാണുകയില്ല)

എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചവര്‍
അഗത്തി സ്കൂളിലെ  MOHAMMED IQUBAL. N.C (Reg.No282730) 
ആന്ത്രോത്ത് സ്കൂളിലെ SIYANA SALEEM.P (REg.No:282821)
ആന്ത്രോത്ത് സ്കൂളിലെ SUBUHANATH S MOHAMMED.A.(Reg.No:282822)
കടമത്ത് സ്കൂളിലെ SHAHSANA JASMIN.S.M (Reg.No:283244)
ദ്വീപ്
2011
2012
2013
Amini
77.7
89.2
91.99
Agatti
72.2
56.2
67.83
Androth
86.4
60
70.56
Chetlath
88.8
70.9
87.27
Kavaratti
76.1
64.5
61.45
Kalpeni
85.7
95.8
63.49
Kadmath
81.4
62.6
95.74
Kiltan
89.2
90
88.24
Minicoy
77.6
66.7
68.11

2 comments:

  1. Kadmat :- SSLC passaya ella Lakshadweep students'num Kadmat City Boyz'nte Vijayashamsakal

    ReplyDelete
  2. kadmath. shehzana jasmin.s.m (283244) ella vishayathinum A+ labichu

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.