കൊപ്രാ സംഭരണത്തിനുള്ള തീരുമാനം എവിടെയുമെത്താതെ നീളുക കാരണം
ലക്ഷദ്വീപുകാരന്‍ കനത്ത നഷ്ടത്തിലായിരിക്കുകയാണ്. കൊപ്രാ മാത്രം ജീവന
മാര്‍ഗ്ഗമായിട്ടുള്ള എത്രയോ കുടുംബങ്ങള്‍ ദ്വീപുകളിലുണ്ട്. വര്‍ഷാവര്‍ഷം
ശേകരിക്കുന്ന തേങ്ങ സംഭരിച്ച് വെച്ച് വേനല്‍ക്ക് കൊപ്രായാക്കി വിറ്റ് ഉപ്പ്
മുതല്‍ കര്‍പ്പൂരം വരെ വാങ്ങിക്കുന്നവര്‍. അവരുടെ വേദന പറഞ്ഞാല്‍ ഒരു
ബ്യൂറോക്രാറ്റിനും മനസ്സിലാവില്ല. മാസം മെയ് പിറക്കാന്‍ ഇനി ദിവസങ്ങളെ
ബാക്കിയുള്ളു. മഴ എപ്പോള്‍ വേണമെങ്കിലും വന്നണയാം. കാറ്റും കടലും ഇളകിയാല്‍
അവന്‍ വെയിലത്ത് ആറ്റി ഉണക്കിയ അവന്റെ വാര്‍ഷിക വരുമാനം വെള്ളത്തിലാവും.
അതാണ് ഇവിടത്തെ മേലാളന്മാരുടെ ആവശ്യവും. ഉദ്യോഗസ്തന്റെ ശമ്പളം മാസം ഒന്നാം
തിയതി വൈകുമ്പോഴേക്കും വിരലി പിടിക്കുന്നവര്‍ എന്ത് കൊണ്ട് പാവപ്പെട്ടവന്റെ
വികാരത്തിന് പുല്ല് വില നല്‍കുന്നില്ല. രാഷ്ട്രീയ നേതൃത്ത്വമാണെങ്കില്‍
ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണ്. അവര്‍ക്ക് ദ്വീപുകാരന്റെ വേദനയും
ദുരിതവുമല്ലാ മറിച്ച് മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിയണമെന്ന
ചിന്തമാത്രമേയുള്ളൂ. ഒരു കൂട്ടര്‍ കേന്ദ്ര കാര്‍ഷിക മന്ത്രിയുടെ സ്വന്തം
പാര്‍ട്ടിക്കാര്‍. മറ്റേക്കൂട്ടര്‍ കേന്ദ്രം ഭരിക്കുന്ന സ്വന്തം പാര്‍ട്ടി.
ആര്‍ക്കും ഇത് വരെ ഇതിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ദ്വീപുകാരന്‍
നിവൃത്തിയില്ലാതെ കിട്ടിയ കാശിന് സ്വന്തം മുതല്‍ വിറ്റ് കഴിഞ്ഞാല്‍
അവകാശവാദവുമായി ഇരുക്കൂട്ടരും എത്തും. കലക്ട്ടര്‍ അദ്ദേഹം കൊപ്രാ ഫയല്‍
ഏപ്രില്‍ 28 വരെ മടക്കി അയച്ചിരിക്കുകയാണത്രെ. മെയ് പിറന്ന് മഴ വരുന്നത്
വരെ ആരും കാത്തിരിക്കില്ല എന്ന് ഏത് ബുദ്ധി ശൂന്യനും മനസ്സിലാവും. അതു
തന്നെയാണ് ഇവരുടെയെല്ലാം ഉദ്ദേശവും.

എത്ര അനുഭവിച്ചാലും ഈ പാവപ്പെട്ടവന് ചിന്ഹം തെറ്റാറില്ലല്ലോ ??? എത്ര കാലത്തേക്ക് ദ്വീപുകാരന്‍ കഴുതകളാകുന്നുവോ അത്രയും കാലം ഇത് അനുഭവിക്കുകയും ചെയ്യും .
ReplyDeletekaalam sakshi charithram sakshi hahaha
ReplyDeleteunforgettable experience let us keep in mind
ReplyDeleteLet us keep in mind and work against them by every means
ReplyDeleteit is understood that Congress party in Lakshadweep not favour to procure copra through NAFED. They prefer copra to procure by MARICO.But this was not approved by Collector on the ground that Sharat Pawar offered the NCP leaders to give direction to NAFED to procure Copra with all expenses to be incurred by NAFED.
ReplyDeleteBut Administration waiting for the orders from NAFED. They are not consulting with NAFED on the Reported press conference by NCP leaders.All concerned are find out- where is delay to get direction from Ministry?.Beurocrates always behave like beurocrat.Advice to polititians- recommend the extension of IAS officers who completed their tenure for their personnel purpose.the people will suffer for this.