ഡൽഹി:ലക്ഷദ്വീപിലെ കപ്പലുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്തുന്നതിന് ലക്ഷദ്വീപ് ഭരണകൂടം കൊച്ചിൻകപ്പൽ നിര്‍മ്മാണശാല യുമായി MoU ഒപ്പ് വച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ ലക്ഷദ്വീപ് കളക്ടർ വസന്തകുമാർ, മാനേജിംഗ് ഡയറക്ടര്‍ എൽ.ഡി.സി.എൽ. വി.സി പാണ്ടേ, ടെക്നിക്കൽ ഡയറക്ടർ വിനയ് കുമാർ എന്നിവര്‍ ലക്ഷദ്വീപ് അട്മിനിസ്ട്രഷന് വേണ്ടി ഒപ്പ് വെച്ചു. ചടങ്ങിൽ കപ്പൽ വകുപ്പ് മന്ത്രി ജി.കെ.വാസൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്റര്‍ രാജേഷ് പ്രസാദ് (ഐ.എ.എസ്) , എം.പി. അഡ്വ. ഹംദുള്ള സയീദ്, ഷിപ്പിങ്ങ് സെക്രടറി പ്രദീപ് കുമാർ സിൻഹ എന്നിവ ങ്കെടുത്തു.
ലക്ഷദ്വീപ് ഭരണകൂടത്തിനു നിലവിൽ 17 യാത്ര കപ്പലുകളും 4 കാര്‍ഗോ വെസ്സലുകളും ഉൾപെടെ മൊത്തം 25 കപ്പലുകൾ ഉണ്ട്. സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടക്കാത്തത് മൂലം ദ്വീപ് യാത്രക്കര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദ്വീപ് ഭരണകൂടവും കൊച്ചിൻ കപ്പൽ നിര്‍മ്മാണശാലയും കൂടിയാലോജിച്ച് ഉചിതമായ നടപടി എടുക്കണം എന്ന് കപ്പൽ വകുപ്പ് മന്ത്രി ജി.കെ.വാസൻ നിർദേശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചകൾ ആണ് പുതിയ കരാർ ഒപ്പ് വയ്ക്കുന്നതിനു കാരണമായത്.
കരാറിന്റെ മുഖ്യ ഉദ്ധേശം ദ്വീപിലേക്കുള്ള കപ്പലുകൾ മുടക്കം കൂടാതെ സമയത്ത് തന്നെ സര്‍വീസ് നടത്താൻ കഴിയുക എന്നതാണ്. MoU പ്രകാരം കപ്പൽ പ്രോഗ്രാം കണക്കിലെടുത്ത് ഓരോ വര്‍ഷവും നവംബർ മാസത്തിൽ ഓരോ കപ്പലുകളുടെ അറ്റകുറ്റപ്പണി എപ്പോൾ വേണം എന്നതിന്‍റെ കൃത്യമായ രൂപരേഖ എൽ.ഡി.സി.എൽ കൊച്ചിൻ ഷിപ്പിയാർഡിന് കൈമാറണം. ഇതിനു അനുസരിച്ചുള്ള ഒരുക്കങ്ങൾ ഷിപ്പ്യാർഡിൽ മുന്‍കൂട്ടി തന്നെ ചെയ്യും. ഇത് കൂടാതെ പെട്ടന്ന് കപ്പലുകൾക്ക് ഉണ്ടാവുന്ന അറ്റകുറ്റപ്പണികളും കൊചിണ്‍ ഷിപ്പ്യാര്‍ഡ് തന്നെ ചെയ്യും.

well done our Hon'ble MP Hamdullah Sayeed. but unfortunately our principle officers not taking care.
ReplyDelete