കവരത്തി: DYSP/ MURALI എന്ന്‍ മാര്‍ക്ക് ചെയ്ത് കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ കടത്താന്‍ ശ്രമിച്ച മദ്യക്കുപ്പികള്‍ ഹെലിപാടില്‍ സ്കാന്‍ ചെയ്ത് പിടികൂടി. കൊച്ചിയില്‍ നിന്ന് കപ്പലില്‍ കയറ്റിയ ബോക്സ് കവരത്തി എംബാര്‍ക്കേഷന്‍ ജെട്ടിയിലെ ചെക്കിംഗ് കാരണം ഇറക്കാന്‍ പറ്റാതെ അന്ദ്രോത്തില്‍ ഇറക്കി ഹെലികോപ്ട്ടെര്‍ വഴി കവരത്തിയില്‍ എത്തിക്കുകയായിരുന്നു. ഇത് കൈപറ്റുന്നതിനു ഹെലിപാടില്‍ നിയോഗികപ്പെട്ട വെക്തി എത്തിയിരുന്നു, എന്നാല്‍ ബോക്സ് പിടിയിലായതിനെ തുടര്‍ന്ന് ഇദ്ദേഹം മുങ്ങി. ഇപ്പോള്‍ പോലീസ് കസ്റ്റഡി യിലാണ് ബോക്സ്....
പഞ്ചായത്ത് ചെയര്‍പെര്‍സന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പോലീസ് സൂപ്രണ്ടിനെ കണ്ട് നിഷ്പക്ഷ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നടപടി ഉണ്ടാവണമെന്ന് ആവശ്യപെട്ടു. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവണമെന്ന് അഡ്മിനിസ്ട്രെറ്ററോടും ആവശ്യപ്പെടും.
കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ മദ്യകടത്തില്‍ പിടിയിലായ കപ്പല്‍ ജീവനക്കാരന്‍ കവരത്തി സ്വദേശി ഇര്‍ഷാദ് സി.എസ്.എഫ്.ന് കൊടുത്ത മൊഴിയില്‍ മദ്യകുപ്പികള്‍ പോലീസ് ഓഫീസര്‍ക്കുള്ളതാണെന്ന് സമ്മതിച്ചിരുന്നു. വര്‍ഷങ്ങളായി കൊച്ചിയില്‍ ചില പോലീസ്‌കാരെ പോസ്റ്റ് ചെയ്ത് സ്ഥലം മാറ്റാതെ നിര്‍ത്തിയിരിക്കുന്നത് മേലുദ്യോഗസ്ഥരില്‍ ചിലര്‍ക്ക് മദ്യം എത്തിക്കുന്നതിനു വേണ്ടിയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
(courtesy: lakshadweeponline.net)

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.