(ബേപ്പൂര്‍ ഓഫീസില്‍ ടിക്കറ്റിനായി പൊരിവെയിലത്ത് ക്യൂനില്ക്കുന്ന യാത്രക്കാര്‍)
(മാസങ്ങളോളമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ടിക്കറ്റ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ്)
ഒരു ദ്വീപ് കാരനെ സംബന്ധിച്ചടുത്തോളം യാത്രാ സൗകര്യത്തെക്കാള്‍ ഏറെ ആഗ്രഹിക്കാന്‍ ഒന്നുമില്ലായിരിക്കാം. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വന്‍കരയെ ആശ്രയിക്കുന്ന ദ്വീപുകാരന് യാത്ര എന്നത് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്ന് തന്നെയാണ്.
75000 ല്‍ കുറഞ്ഞ ജനസംഖ്യയുള്ള ദ്വീപില്‍ ആവശ്യത്തില്‍ കൂടുതല്‍ കപ്പലുകളും വെസ്സലുകളും ഉണ്ടെന്ന് പറയുമ്പോള്‍ ആശ്ചര്യപ്പെടാനില്ല. 6 യാത്രാകപ്പലുകളും 10 ഓളം വെസ്സലുകളുമാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്. വെക്കേഷന് സമയത്ത് MV.Kavaratti ഹോസ്പിറ്റലൈസ് ആകുന്നത് തുടര്‍ക്കഥയാകുന്നു. കൂടെ ഭാരത് സീമയും. ഇതോടെ വെക്കഷനില്‍ അനുഭവപ്പെടുന്ന ടിക്കറ്റ് പ്രശ്നം കൂടുകതന്നെയാണ് ചെയ്യുന്നത്. വെക്കേഷനില്‍ മാത്രം ഈ രണ്ട് കപ്പലുകളും സര്‍വ്വീസ് നടത്തിയിരുന്നെങ്കില്‍ ഏറെക്കുറെ ടിക്കറ്റ് പ്രശ്നത്തിന് ഒരു പരിഹാരമാകുമായിരുന്നു.
ജനം അനുഭവിക്കുന്ന ദുരിത അറിയണമെങ്കില്‍ ഉദ്യോഗസ്ഥമേലാളന്മാരും രാഷ്ട്രീയ നേതാക്കളും ഒരു ദിവസമെങ്കിലും പൊരിവെയിലത്ത് ക്യൂ നിന്ന് ടിക്കറ്റ് എടുക്കണമായിരുന്നു. പാവം ജനങ്ങള്‍ ...
ബേപ്പൂരില്‍ നിന്ന് കഴിഞ്ഞ 24 ന് പുറപ്പെട്ട 3 വെസ്സലിന് (450) ടിക്കറ്റ് വാങ്ങാനെത്തിയത് 600 ഓളം പേരായിരുന്നു. ബാക്കിവന്നവര്‍ ഉള്‍പ്പടെ 27 ന് പുറപ്പെടുന്ന ഈ വെസ്സലുകള്‍ക്കും ടിക്കറ്റെടുക്കാനെത്തിവര് 500 ല്‍ കൂടുതല്‍.
ഇതില്‍ നിന്ന് വേറെ ഒരു കാര്യം കൂടി നമുക്ക് ബോധ്യമാകുന്നു. ദ്വീപില്‍ നിന്ന് കരയിലെത്തുന്നത് കപ്പലിന്റെ കപ്പാസിറ്റിക്കധീതമായി ആളുകളാണ്. ഇതും ടിക്കറ്റ് പ്രശ്നത്തിന് പ്രധാന കാരണമാകുന്നു.
ഇനി ടിക്കറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥന്മാര് ഭൂരിഭാഗവും 'പലര്' ക്കായി ടിക്കറ്റ് സൈവ് ചെയ്യുന്നതിനാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ടാകുന്നു.
ഈയിടെ ടിക്കറ്റിനായി യാത്രക്കാര്‍ ദിവസങ്ങളോളം ക്യൂ നില്ക്കുന്നതും മറ്റും കേരളത്തിലെ പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത നമ്മള് കണ്ടതാണ്. ചിലര്‍ ടിക്കറ്റ് വാങ്ങിച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്ന കാര്യവും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'ടിക്കറ്റ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് ' എന്ന നിലയില്‍ എല്ലാ ടിക്കറ്റ് കൗണ്ടറിലും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളോളമായി. ഇതിന് സര്‍ക്കാര്‍ ചെലവാക്കിയത് കോടിക്കണക്കിന് രൂപയാണ്. ഇതിന്റെ AMC ക്കായി തന്നെ ലക്ഷണക്കിന് രൂപയാണ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ആരും ശബ്ദ്മുയര്ത്തിയതായി കാണുന്നില്ല. റയില്‍വേസ്റ്റേഷനുകളില്‍ കാണുന്ന കിസോക്ക് ടച്ച് ട്ക്രീം സിസ്റ്റം പോലെയുള്ളത് ഇതിന് പകരമായി സ്ഥാപിച്ചിരുന്നെങ്കില് യാത്രക്കാര്‍ ഇത് ഏറെ പ്രയോജനപ്രധമാകുമായിരുന്നു.
പല ടിക്കറ്റ് കൗണ്ടറും പ്രൈവറ്റ് ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഇരിക്കാനോ നില്‍ക്കാനോ ഉള്ള പ്രാഥമി സൗകര്യം പോലുമില്ല. ഫോട്ടോയില്‍ കാണുന്ന ബേപ്പൂര്‍ കൗണ്ടറില്‍ ഒരു പന്തല്‍ നിര്‍മിച്ചെങ്കിലും പൈസ നല്കാത്തതിനാല് കമ്പനി അത് പൊളിച്ച് മാറ്റുകയായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ജനം വെയില് കോണ്ട് ടിക്കറ്റ് വാങ്ങിക്കേണ്ട ഗതികേടും.
ദ്വീപ് ജനമേ .... നീ ഇനിയെങ്കിലും കണ്ണ് തുറക്കുക .... പ്രതികരിക്കുക.... അവകാശത്തിനായി പോരാടുക......
(തുടരും)


ദ്വീപ്കാരന് കണ്ണ് തുറക്കുമോ ??????????പ്റതികരിക്കാനും , അവകാശത്തിനായി പോരാടാനും ദ്വീപുകാരന് പഠിച്ചിട്ടുണ്ടോ ????????????
ReplyDelete