തിരുവനന്തപുരം: 2013 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹതനേടാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ‘സേ’ പരീക്ഷ മേയ് 13 മുതല്‍ 18 വരെ നടക്കും.
ഏതെങ്കിലും രണ്ടു വിഷയത്തിന് കുറഞ്ഞത് ഡി പ്ളസ് ഗ്രേഡ് എങ്കിലും ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാം. രണ്ടുപേപ്പറുകള്‍ക്ക് ഹാജരാകാന്‍ സാധിക്കാതെവന്ന റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കും സേ എഴുതാം.
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ് / മാതാവ്/ സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷ എഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരെ രണ്ടില്‍ കൂടുതല്‍ പേപ്പര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കും. ഇതിനായി വില്ലേജ് ഓഫിസര്‍/ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഏപ്രില്‍ 25 മുതല്‍ 30ന് ഉച്ചക്ക് ഒരുമണിവരെ അപേക്ഷ നല്‍കാം. പരീക്ഷ എഴുതുന്നതിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ടും 2013 മാര്‍ച്ചില്‍ അവര്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് സമര്‍പ്പിക്കണം. പ്രഥമാധ്യാപകര്‍ 30ന് വൈകുന്നേരം നാലിന് മുമ്പായി അതത് വിദ്യാഭ്യാസ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സേ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമാര്‍ക്ക് കൈമാറണം.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി നല്‍കല്‍, സൂക്ഷ്മ പരിശോധന എന്നിവക്കായുള്ള അപേക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ 30ന് ഉച്ചക്ക് ഒരുമണിവരെ ഓണ്‍ലൈനില്‍ നല്‍കാം.
ഫീസ്: പുനര്‍മൂല്യനിര്‍ണയം- പേപ്പറൊന്നിന് 400 രൂപ, ഫോട്ടോകോപ്പി -പേപ്പറൊന്നിന് 200 രൂപ, സൂക്ഷ്മ പരിശോധന -പേപ്പറൊന്നിന് രൂപ 50 രൂപ.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന പ്രിന്‍റൗട്ട് സഹിതം അതത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കാണ് ഫീസ് നല്‍കേണ്ടത്. ഹെഡ്മാസ്റ്റര്‍മാര്‍ ഓണ്‍ലൈന്‍ അപേക്ഷകളുടെ വെരിഫിക്കേഷന്‍ ഏപ്രില്‍ 30ന് തന്നെ പൂര്‍ത്തിയാക്കണം. ഇതുസംബന്ധിച്ച വിശദമായ സര്‍ക്കുലറും അപേക്ഷാഫോറവും keralapareekshabhavan.in വെബ്സൈറ്റില്‍ ലഭ്യമാണ്.

deffernt between revaluation and scrutiny
ReplyDelete