പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ആകാശവാണി-ദൂരദര്‍ശനില്‍ ദ്വീപുകാര്‍ക്ക് അവസരം


മിനിക്കോയി, കവരത്തി ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ ദ്വീപുകാര്‍ക്ക് അവസരം. പാര്‍ട്ട് ടൈം കറസ്പോണ്ടന്‍റായിട്ട് താല്‍കാലികമായിരിക്കും നിയമനം. മുകളില്‍ പറഞ്ഞ ദ്വീപുകളില്‍ നിന്നും കുറഞ്ഞത് 10 കി.മീ. ചുറ്റളവില്‍ താമസിക്കുന്നവരായിരിക്കണം അപേക്ഷകര്‍. 

യോഗ്യതകള്‍:
1. +2 അല്ലെങ്കില്‍ തതുല്ല്യം.
അല്ലെങ്കില്‍
2. ഏതെങ്കിലും വിഷയത്തില്‍ അംഗീകരിച്ച ബിരുദം.
3. കൂടാതെ 2 വര്‍ഷത്തെ പത്രപ്രവര്‍ത്തക പരിചയം.

അഭിലഷണീയ യോഗ്യത:
1. ടി.വി. കവറേജിന്‍ ഉപയോഗിയ്ക്കുന്ന ക്യാമറ, അനുബന്ധ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്.
2. കമ്പ്യൂട്ടര്‍, വേഡ് പ്രോസസിങ്ങ് എന്നിവയിലുള്ള അറിവ്.
3. ഏതെങ്കിലും ദ്യഷ്യ മാധ്യമങ്ങളിലുള്ള പ്രവര്‍ത്തി പരിചയം.

വയസ്: 24 - 45

അപേക്ഷിക്കുന്ന വിധം: 
പ്രായം, യോഗ്യത, അനുഭവസമ്പത്ത് എന്നിവ കാണിക്കുന്ന അപേക്ഷ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അയക്കുക
The  Station  Director
Akashavaani
Thiruvanathapuram 14

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 06/05/2013
ഇന്‍റര്‍വ്യൂ കവരത്തി ആകാശവാണി നിലയത്തിലായിരിക്കും.

നോട്ട്: ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം ഉള്‍ള്‍വര്‍, സംസ്ഥാന/ കേന്ദ്ര സര്ക്കാര്‍ ജീവനക്കാര്‍ അപേക്ഷിക്കേണ്ടതില്ല.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.