കില്‍ത്താന്‍:
ഇവിടെ നടന്ന് വന്ന നാഷണല്‍സ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്‍ഡ്യയുടെ ദ്വീപുതല
കണ്‍വെന്‍ഷന്‍ സ്റുഡന്റ് കോണ്‍ഗ്രസ്സ് 2013 ഏഴിന് വൈകുന്നേരം കൊടിയിറങ്ങി.
കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി അജയ്മക്കാന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു.
ലക്ഷദ്വീപ് സ്റേറ്റ് എന്‍.എസ്.യു.ഐ.പ്രസിഡന്റ് അന്‍സാരി അദ്യക്ഷത വഹിച്ച
ചടങ്ങില്‍, എല്‍.ടി.സി.സി. പ്രസിഡന്റ് പൊന്നിക്കം ശൈഖ്കോയ,പി.സി.സി. ആച്ചാട
അഹ്മദ് ഹാജി, കില്‍ത്താന്‍ദ്വീപ് ചെയര്‍പേഴ്സണ്‍
എന്‍.കോയാഹാജി,എന്‍.എസ്.യു.ഐ.ദേ ശീയ സെക്രട്ടറി ശറഫുന്നീസാ
തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ദിവസം നീണ്ട് നിന്ന പരിപാടിയില്‍
വിദ്യാഭ്യാസ സെമിനാര്‍,ബാല സമ്മേളനം,സാംസ്ക്കാരിക സായാഹ്നം,വര്‍ണ്ണക്കൂട്ട്
എന്നീ വ്യത്യസ്ത പരിപാടികളും സംബടിപ്പിക്കപ്പെട്ടു. ഏഴാം തിയതി നടന്ന
ശക്തി പ്രകടനത്തിന് ശേഷം പൊതു സമ്മേളനത്തോടെ സമ്മേളനം അവസാനിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.