മിനിക്കോയി-
വീട് പണിക്കായി
കുഴിക്കുന്നതിനിടയില്‍ ആദിമ
മനുഷ്യര്‍ ഉപയോഗിച്ച ഗുഹ
കണ്ടെത്തി. കുദേഹി
വില്ലെജില്‍ NIOT പ്ലാന്റിനടുത്തുള്ള
ഷക്കീല ബുമറുഗേയുടെ വീടുപണിക്കായി
കുഴിക്കുന്നതിനടയിലാണ് ഗുഹ
കണ്ടെത്തിയത്. 8 മീ.നീളവും,
1.5 മീ വീതിയും, 2
മീ. ഉയരവുമുള്ള ഇത് നിര്‍മ്മിച്ചിരിക്കുന്നത് കല്ല്(താലി) കൊണ്ടാണ്..
ഇതു പോലുള്ള ഗുഹകള്‍
ഇതിന് മുമ്പും മിനികോയിയില്‍
നിന്ന് കണ്ടെത്തിയിരുന്നു.
കടല്‍ കൊള്ളക്കാരില്‍
നിന്നും രക്ഷനേടാനായി
നിര്‍മ്മിച്ചതാവാം ഗുഹ എന്നാണ്
പൊതിവിലുള്ള വിലയിരുത്തല്‍.
വാര്‍ത്ത അറിഞ്ഞതോടെ
നിരവധി ആളുകളാണ് ഗുഹകാണാന്‍
ഇവിടെ എത്തുന്നത്.
നങ്ങക് നേരത്തെ ഫുടിഉന്ടഞ്ഞ
ReplyDelete