-->
കവരത്തി-
IXORA ക്ലബ്ബ് സംഘടിപ്പിച്ച
സാഗര സംഗീതം എന്ന മാപ്പിളപ്പാട്ട്
റിയാലിറ്റിഷോയില്‍ ഒന്നാം
സ്ഥാനം നേടിയ കില്‍ത്താന്‍ ദ്വീപില്‍ നിന്നുള്ള സഹോദരങ്ങളായ മുഹമ്മദ്
റിയാസിനേയും രണ്ടാം സ്ഥാനം
കരസ്തമാക്കിയ രിസാല്‍ ദാറിനേയും
കവരത്തിയില്‍ ജോലിചെയ്യുന്നു
കില്‍ത്താന്‍ ദ്വീപുകാരായ
ഉദ്യോഗസ്ഥന്മാര്‍ ആദരിച്ചു.
ടൂറിസ്റ്റ്
ഹട്ടില്‍ നടത്തിയ ചടങ്ങിന്
റിട്ട.ജഡ്ജ്
ശ്രീ.ബി.അമാനുള്ളാ
നേതൃത്വം നല്‍കി. ചടങ്ങിന്
ശ്രീ.പി.പി.സൈദ്
മുഹമ്മദ്,SEO സ്വാഗതം
പറഞ്ഞു. ശ്രീ.എന്‍.സൈദ്
മുഹമ്മദ് കോയ, ഡോ.എം.മുല്ലക്കോയ,
ശ്രീ.കെ.ചെറിയകോയ(അസി.ഡയരക്ടര്‍,
പോര്‍ട്ട്),
ശ്രീ.പി.കെ.സൈദ്
മുഹമ്മദ് കോയ മാസ്റ്റര്‍,
ശ്രീ.സി.എച്ച്.കിടാവ്
മാസ്റ്റര്‍, ശ്രീ.പൊന്നിക്കം
അഹമദ്, ശ്രീ.കെ.പി.മുഹ്സിന്‍(LT
എഡിറ്റര്‍)
എന്നിവര്‍ ആശംസയര്‍പ്പിച്ച്
സംസാരിച്ചു. പ്രത്യേക
ക്ഷണിതാക്കളായി എത്തിയ IXORA
പ്രതിനിധികളായ
ശ്രീ.ആസിഫ്,
ശ്രീ.തങ്ങകോയ
എന്നിവര്‍ വിജയികളെ അനുമോദിച്ച്
കൊണ്ട് സംസാരിച്ചു. ശേഷം
ശ്രീ.ബി.അമാനുള്ള
വിജയികളായ സഹോദരങ്ങളെ
അനുമോദിക്കുകയും ഇനിയും
ഉന്നത വിജയത്തിലെത്താന്‍
പ്രായത്നിക്കണമെന്ന്
ഉപദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്ക് Zain Enterprises, Kavaratti സ്പോണ്‍സര്‍ചെയ്ത സമ്മാനം നല്‍കുകയും ചെയ്തു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.