കില്‍ത്താന്‍:- ഒരു മാസത്തിനുള്ളില്‍ ജില്ലാ പഞ്ചായത്ത് വൈസ് ചീഫ് കൗണ്‍സിലര്‍ സ്ഥാനം കില്‍ത്താന്‍ദ്വീപ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഹ്മത്തുള്ളക്ക് നല്‍കാമെന്ന എല്‍.ടി.സി.സി.യുടെ വാഗ്ദാനം പാലിക്കപ്പെടാത്തതില്‍ ഇവിടത്തെ കോണ്‍ഗ്രസ്സില്‍ അമര്‍ഷം പുകയുന്നു. വൈസ് ചീഫ് കൗണ്‍സിലര്‍ സ്ഥാനം റഹ്മത്തുള്ളക്ക് കൊടുക്കാന്‍ കോഗ്രസ്സിന്റെ ഉന്നത തലയോഗത്തില്‍ തീരുമാനമെടുത്ത് അമിനിയിലെ പാര്‍ട്ടി സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഒത്തു തീര്‍പ്പ് ചര്‍ച്ചയിലൂടെയാണ് ബര്‍ക്കത്തുള്ള വെസ് ചീഫ് ആയത്. അന്ന് ഒരു മാസത്തിനുള്ളില്‍ റഹ്ത്തുള്ളക്ക് ഒഴിഞ്ഞ് കൊടുക്കുമെന്നായിരുന്നു ഒത്തു തീര്‍പ്പ്. പലപ്പോയായി കില്‍ത്താന്‍ദ്വീപൊഴികെയുള്ള എല്ലാ ദ്വീപുകള്‍ക്കും ജില്ലാ പഞ്ചായത്ത് പ്രദേശ് കൌണ്‍സില്‍ ഭരണ സംവീധാനത്തില്‍ അവസരങ്ങള്‍ കിട്ടീട്ടുണ്ടെന്നും തങ്ങള്‍ക്ക് കിട്ടിയ അവസരം എല്‍.ടി.സി.സി പ്രസിഡന്റ് തന്റെ നാടിന് വേണ്ടി തന്ത്രപൂര്‍വ്വം തട്ടിയെടുക്കുകയായിരുന്നു എന്നും പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പാര്‍ട്ടീ പ്രവര്‍ത്തകന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. കില്‍ത്താന്‍ദ്വീപില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എന്‍.എസ്.യു.ഐയുടെ സമ്മേളനംപോലും വേറേ ദ്വീപിലേക്ക് മാറ്റുന്ന ചര്‍ച്ചയിലാണ് കേന്ദ്രനേതൃത്ത്വം. എന്തായാലും കില്‍ത്താന്‍ദ്വീപിനെ അവഗണിക്കുന്ന പാര്‍ട്ടി നിലപാടിനെതിരെ ശക്തമായ തീരുമാനത്തോടെ മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് കില്‍ത്താന്‍ കോണ്‍ഗ്രസ്സ്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.