(IXORA സാഗരസംഗീതത്തില് ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് റിയാസിന് ശ്രീ.ടി.കെ.ഹംസ പുരസ്ക്കാരം നല്കുന്നു)
(മുഹമ്മദ് റിയാസും രിസാല്‍ ദാറും)
(മുഹമ്മദ് റിയാസും രിസാല്‍ ദാറും)
കവരത്തി- IXORA ക്ലബ്ബ് സംഘടിപ്പിച്ച സാഗരസംഗീതം എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ വിജയത്തിളക്കവുമായി സഹോദരങ്ങള്‍. പഞ്ചായത്ത് സ്റ്റേജില്‍ അരങ്ങേറിയ ഗ്രാന്‍ഡ് ഫിനാലേയില്‍ കില്‍ത്താന്‍ ദ്വീപില്‍ നിന്നുള്ള സഹോദരങ്ങളായ മുഹമ്മദ് റിയാസും രിസാല്‍ ദാറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടത്.കില്‍ത്താന്‍ ദ്വീപിലെ കുമ്പുപുര യായിക്കുന്നിയുടേയും നാലകപ്പുര ഫൂവിയുടേയും മക്കളാണ് റിയാസും രിസാലും. പരിപാടിയുടെ ജ്ഡജിങ്ങ് പാനലായി ശ്രീ.ടി.കെ.ഹംസ, ശ്രീ.ഒ.യു ബഷീര്‍, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ് സമ്മാനമായി നല്‍കിയത്.
മൂന്നാം സ്ഥാനം- കുഞ്ഞിക്കോയ, കവരത്തി
നാലാം സ്ഥാനം- ഷിഹാബുദ്ധീന്, കവരത്തി
അഞ്ചാം സ്ഥാനം- നൗഷാദ്, അഗത്തി


Kavarathi IXORA club sngadippicha SAGARATHEERAM enna mappilappatt reality showil Vijayikalaya ellavarakkum Abhinandhanagal...
ReplyDeletehttp://www.facebook.com/CityBoyzArtsMusicClub?ref=hl