പൊന്നാനി: ബേപ്പൂരില്‍നിന്ന് ചരക്കുമായി ലക്ഷദ്വീപിലേക്ക് പോകവേ കടലില്‍ കാണാതായ ഉരു പൊന്നാനിയില്‍ നിന്ന് 28 നോട്ടിക്കല്‍ മൈല്‍ (48 കിലോമീറ്റര്‍) അകലെ പകുതി മുങ്ങിയ നിലയില്‍ കോസ്റ്റ്ഗാര്‍ഡ് കണ്ടെത്തി.
ഞായറാഴ്ച വൈകീട്ടാണ് മുങ്ങിയ നിലയില്‍ ഉരു കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്‍െറ മറ്റൊരു കപ്പല്‍ മുങ്ങല്‍വിദഗ്ധരുമായി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൊച്ചിയില്‍നിന്ന് എത്തിയ ഹെലികോപ്ടറും സംഭവസ്ഥലത്ത് കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. ഈ ഹെലികോപ്ടര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഇന്ധനം നിറച്ച് വീണ്ടും ഉരു കണ്ടെത്തിയ ഭാഗത്തേക്ക് തിരിച്ചു.
ഇതുകൂടാതെ കൊച്ചിയില്‍നിന്ന് കോസ്റ്റ്ഗാര്‍ഡിന്‍െറ എയര്‍ക്രാഫ്റ്റും സ്ഥലത്തെത്തി. കാണാതായ മൂന്ന് പേര്‍ മുങ്ങിക്കിടക്കുന്ന ഉരുവിലുണ്ടോ എന്ന പരിശോധന രാത്രി വൈകിയും തുടര്‍ന്നു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.