പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ലക്ഷദ്വീപ് കലാ അക്കാദമി പ്രസിഡന്റ് ഒരു ദ്വീപ്കാരനാവണം

 സ്വാതന്ത്ര്യം നേടി നാം അര നൂറ്റാണ്ട് പിന്നിട്ടിട്ടും ലക്ഷദ്വീപിലെ സാഹിത്യ പ്രവര്‍ത്തനം ഇന്നും ശൈശവാവസ്ഥയിലാണ് തുടരുന്നത്. സര്‍ഗ്ഗവാസനകളുള്ള എത്രയോ പ്രതിഭാശാലികള്‍ നമുക്കുണ്ടായിട്ടും ആ മേഘല പച്ച പിടിക്കാതെ തന്നെ കിടക്കുന്നു. ലക്ഷദ്വീപിലെ സാഹിത്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കേണ്ട കലാഅക്കാദമി മൌനവൃതം അനുഷ്ടിക്കാന്‍ തുടങ്ങി പതിറ്റാണ്ടുകള്‍ പിന്നിട്ടു. അതിന്റെ തലപ്പത്ത് വന്നവരെല്ലാം അവരവരുടെ കാര്യങ്ങള്‍ നടത്തി കടന്ന് പോയി. അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനം എന്നും അഡ്മിനിസ്ട്രേറ്ററോ മറ്റേതെങ്കിലും ഐ.എ.എസ് ഓഫീസറോ വഹിക്കുകയാണ് പതിവ്. അവര്‍ക്ക് ദ്വീപിലെ നാടന്‍ സംസ്ക്കാരത്തിന്റെ ഉയര്‍ച്ചയില്‍ ശ്രദ്ധ ചലുത്താന്‍ സമയം കിട്ടാതെ വര്‍ഷങ്ങളാണ് ദ്വീപിന് നഷ്ടമായിപോയത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അവിടത്തുകാരായ എഴുത്തുകരോ സാംസ്ക്കാരിക നായകരോ ആണ് അക്കാദമികളുടെ പ്രസിഡന്റാവുന്നത്. അതുപോലെ ദ്വീപിലെ പ്രായമുള്ള എഴുത്തുകാര്‍ക്ക് അതിന്റെ നേതൃസ്ഥാനം വിട്ട് കൊടുക്കുന്നതാണ് ആ മേഘലയിലുള്ള ദ്വീപിന്റെ വളര്‍ച്ചക്ക് ഗുണകരമാവുക. അപ്പോള്‍ ലക്ഷദ്വീപിലെ സാഹിത്യ സാംസ്ക്കാരിക മേഘലയിലുള്ള പുതിയ ആശയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും യാതാര്‍ത്യത്തിലേക്ക് പുലരാനാവുക. അങ്ങനെ ഒരു മാറ്റത്തിന് ഭരണകൂടം തയ്യാറാകുന്ന പക്ഷം ദ്വീപുകാരന് ഒരിക്കലും മറക്കാനാവാത്ത പുതു ജീവനത്തിന്റെ ദിനമാവും അത്.

1 comment:

  1. YOUR EDITORIAL IS HIGHLY RELEVANT. SUCH MEASURES ARE NEEDED TO BOOST THE SPIRIT OF THE TALENTED ONES AND WHICH COULD ALSO SHOWCASE OUR OWN POTENTIALS TO THE OUT SIDE WORLD. THERE ARE A LOT OF ELIGIBLE PERSONALITIES IN THE ISLANDS. LET UR CONCERN BE ANSWERED IN A POSITIVE SENSE.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.