കവരത്തി (31.3.13)- വേനലവധിക്കായി സ്കൂളുകള്‍ അടച്ചു. ഇനി മേയ് 22 ന് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അത് വരെ കുട്ടികള്‍ക്ക് കളി-ചിരിയുടെ ദിനങ്ങള്‍.
ഒരു വശത്ത് സ്കൂള്‍ കുട്ടികള്‍ സന്തോഷിക്കുമ്പോള്‍ മറുവശത്ത് ഒരു പറ്റം അധ്യാപകര്‍ സങ്കടത്തിലാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന വിവിധ ദ്വീപിലെ 150 ഓളം അധ്യാപകരാണ് ഇന്ന് ജോലി പൂര്‍ത്തിയാക്കുന്നത്. അടുത്തവര്‍ഷം ഇവര്‍ക്ക് തുടര്‍ നിയമനം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല. മാര്‍ക്ക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് കാരണം കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ അടുത്ത വര്‍ഷം എത്തുമ്പോള്‍ ഇവരുടെ കാര്യ 'കട്ടപ്പുക'. അതായത് പഞ്ചായത്തിന്റെ താഴെ ജോലി ചെയ്യുന്ന ലാബര്‍മാരുടെ അവസ്ഥ. എന്നാല്‍ ഇവര്‍ ജോലിചെയ്യുന്ന തസ്തികയിലേക്ക് സ്ഥിര നിയമനം നടത്തുന്നത് വരേ ഒരു പ്രാവശ്യം നിയമനം ലഭിച്ചവര്‍ക്ക് തന്നെ അവസരം നല്‍കുകയാണെങ്കില്‍ ഇത് ഏറെ ഗുണകരമാകുമെന്നാണ് ദ്വീപ് ഡയറിയുടെ വിലയിരുത്തല്‍. പിരിച്ച് വിടുന്നത് കാരണം ഉത്തവാധിത്വത്തോടെ ജോലി ചെയ്യാന്‍ ഇവര്‍ക്കാവുന്നില്ലെന്നാണ് സത്യം. ഇത് വിദ്യാഭ്യാസ മൂല്യ തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണ്. ദ്വീപ് ഡയറി ഇത് അധികാരികളുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നു.


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.